അഷ്ഫാഖ് ഉല്ലാ ഖാൻ: ഇന്ത്യൻ ഇസ്ലാമിന്റെ ബ്രാൻഡ് ഐക്കൺ

"ഖാൻ സാഹിബ്. ഒരു ഹിന്ദു ഇന്ത്യ എന്തുകൊണ്ടും ഒരു ബ്രിട്ടീഷ് ഇന്ത്യയെക്കാൾ മെച്ചമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്." വിപ്ലവകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ജാതി പറഞ്ഞു തന്നെയും ആര്യസമാജക്കാരനായ ഉറ്റതോഴനായ രാം പ്രസാദ് ബിസ്മിലിനെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സൈന്യത്തിലെ ജയിൽ സൂപ്രണ്ട് തസദ്രുക്ക് ഖാന് അഷ്ഫാഖ് കൊടുത്ത മറുപടിയാണ്. തികഞ്ഞ ദേശഭക്തൻ.വിട്ടുവീഴ്ചയില്ലാത്ത പ്രാക്ടീസിങ് മുസ്ലിം.എന്റെ മാതൃഭൂമി പ്രസവിച്ച വീരസന്താനം.ഇന്നവന്റെ വീരാഹുതിക്ക് 93 വയസ്സാണ്. ജയിലിൽ വധശിക്ഷ കാത്തു കിടക്കുമ്പോഴും ആചഞ്ചലനായിരുന്നു അവൻ. പുണ്യറമളാനിൽ കടുത്ത വ്രതനിഷ്ഠ. അഞ്ചു നേരം... Continue Reading →

വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ

ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →

Website Powered by WordPress.com.

Up ↑