മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →
ഇടതുപക്ഷവും കപടഭരണഘടനാ സ്നേഹവും
കോമിൻഫോമിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ കമ്യൂണിസ്റ്റുകൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറിൽ നിന്നുള്ള ഒരു എംപിയായിരുന്നു. ഇന്ത്യയുടെ സുരക്ഷയെക്കാൾ കമ്യൂണിസ്റ്റ് ഇന്റര്നാഷണലിൻറെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവർ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ജനങ്ങളുടെ ഇടയിൽ അഞ്ചാം പത്തികളായി പ്രവർത്തിക്കും എന്നുമയാൾ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഒരുക്കണം എന്നും അയാൾ ഓർമിപ്പിച്ചു 1952ൽ ജൂണ്... Continue Reading →