ഒന്നുകിൽ ജിഹാദ്; അല്ലെങ്കിൽ ഹിജറത്ത്

"ഇമാം ഉൾ മുസ്ലിമിൻ" ദാറുൽ ഇസ്ലാമെന്ന ഇസ്ലാമിക ഭരണകൂടമുള്ള നാടിന്റെ അധിപനാണ്.. അതിനർത്ഥം അവിടെ ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള ജീവിതം മുസ്ലീങ്ങൾക്ക് സാധ്യമാണ് എന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്നവി സാമ്രാജ്യത്തിന്റെ കാലം മുതൽ ഇന്ത്യയിലെ ഇസ്ലാമിക മതപൗരോഹിത്യം ഇവിടെ തണൽ തേടിയിരുന്നത്തിനു കാരണം മതപരമായ ജീവിതം ഹിന്ദുസ്ഥാനിൽ സാധിക്കുമെന്ന ചിന്തകൊണ്ടു മാത്രമായിരുന്നു. മുഗൾ ഭരണം 1707ൽ ഔറംഗസേബിന്റെ കാലത്തോടെ തകർന്നു തുടങ്ങി. മുഗൾ സുൽത്താന്മാർ കള്ളിനും കറുപ്പിനും കടമിഴികൾക്കും മാത്രം കീഴടങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയിലെ മതപുരോഹിതന്മാർക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായി.... Continue Reading →

വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!

നൂറ്റാണ്ടു തികഞ്ഞ പിറപ്പാഘോഷവുമായി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി തിമിർപ്പിലാണ്. അഭിപ്രായവ്യത്യാസങ്ങളിലൂടെ ഒരു ഡസൻ തവണയോളം പിളർന്നു മാറിയ വിവിധ കമ്യൂണിസ്റ്റു പാർട്ടികൾക്ക് അവരുടെ രൂപീകരണത്തെക്കുറിച്ച് പോലും പലതരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഘടകം രൂപീകൃതമാകുമ്പോൾ അതിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും അന്നത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റും മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായ മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്,... Continue Reading →

ഹിജറത്ത്: ചരിത്രത്തിന്റെ കർദമാടകം

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാനായി ഇസ്ളാമിക സംഘടനകൾ തയാറെടുക്കുകയാണ്. ഈ സമയത്ത് തത്ക്കാലീന ചരിത്രത്തിൽ ഒരു സെലക്ടീവ് അംനേഷ്യ പലരും അടിച്ചേല്പിക്കുന്നതായി നമുക്ക് കാണാം. അതിന്റെ ഫലമായി ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ വാഞ്ഛയുടെ പുറത്തു കെട്ടിപ്പടുത്ത ഒന്നാണ് എന്നുവരെ ഇന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ കമ്യൂണിസ്റ്റ് റഷ്യയുടെ ബ്രിട്ടനുമായുള്ള സഖ്യത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളെകൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തെ ആഗോളകമ്യൂണിസം പിന്നിൽ നിന്നും കത്തി കയറ്റിച്ചത് പോലെ തന്നെയായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ മുസ്ലീങ്ങളുടെ... Continue Reading →

പശുവിറച്ചിപുരാണം

ഞാൻ നുണ പറയാറുണ്ടായിരുന്നു. ഏകദേശം പന്ത്രണ്ട് വയസ്സുമുതൽ പതിനേഴ് വയസ്സുവരെ, അല്പം കൂടി അളന്നു പറഞ്ഞാൽ ഹൈസ്‌കൂളിലും പിന്നെ പ്ലസ്‌ടുവിനും പഠിക്കുന്ന കാലത്ത് അത്യാവശ്യം സ്‌കൂൾ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരുന്നു. അങ്ങനെ ഉള്ള യാത്രകളിൽ ഒന്നിലെപ്പോഴോ ആണ് നല്ല മൊരിഞ്ഞ ബീഫും പൊറോട്ടയും ഇഷ്ടഭക്ഷണമായി മാറിയത്. പതിനഞ്ചു രൂപയ്ക്ക് ഒരു പ്ളേറ്റ് ബീഫ്‌, അതിന്റെ മേലേ സവാള വട്ടത്തിൽ അരിഞ്ഞ ടോപ്പിങ്ങും. കൂടെ നല്ല ചൂടുള്ള ബീഫ് ഗ്രേവി ഒഴിച്ച് ഇഷ്ടം പോലെ പൊറോട്ടയും.... Continue Reading →

Website Powered by WordPress.com.

Up ↑