അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാതമായ രചനയിൽ ഡോ. അംബേദ്കർ മുന്നോട്ടു വയ്ക്കുന്ന ഒരു ചിന്തയുണ്ട്. രാഷ്ട്രീയമായ ഒരു മുന്നേറ്റത്തിന് മുൻപ് സാമൂഹികവും ആത്മീയവുമായ ഒരു മുന്നേറ്റം സംഭവിക്കേണ്ടിയിരിക്കുന്നു എന്നതാണത്. നൂറ്റാണ്ടുകളിലൂടെ ചരിത്രം അതു തെളിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ രാഷ്ട്രീയ വിമോചനം ലൂഥറിന്റെ ആത്മീയ പരിഷ്കരണത്തിന്റെ ഫലമായിരുന്നു. അമേരിക്കാസും യൂറോപ്പും രാഷ്ട്രീയമായ മുന്നേറ്റമുണ്ടാക്കിയത് പ്യൂരിറ്റാനിസത്തിന്റെ ബാക്കിപത്രമാണ്. സൂക്ഷ്മരൂപത്തിൽ പ്യൂരിടാനിസം മതപരിഷ്കരണമായിരുന്നു എന്നു കാണാം. തമ്മിലടിച്ചു കിടന്ന തികച്ചും അപരിഷ്‌കൃതരായിരുന്ന അറബ് ഗോത്രങ്ങളെ മുഹമ്മദ് നബി ഒരുമിപ്പിച്ചത് എങ്ങനെയായിരുന്നു? നമ്മുടെ... Continue Reading →
ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ
ഒരു സോഷ്യൽ എൻജിനീയറുടെ സ്‌മൃതി ദിനമാണിന്ന്.. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയെന്ന ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവിന്റെ ജന്മദിനവും. 1931 ജൂണ്‍ 18ന് ഇന്നത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പൂരിലാണ് പൂജനീയ സുദര്‍ശന്‍ജിയുടെ ജനനം. ഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി സംഘശാഖയില്‍ പങ്കെടുക്കുന്നത്. ജബൽപൂർ ഗവ. എന്ജിനീറിങ് കോളേജിൽ നിന്ന് ഗോൾഡ് മെഡലോടുകൂടി ടെലികമ്യൂണിക്കേഷൻ ബിരുദമെടുത്ത ശേഷം 1954ല്‍ സംഘദൗത്യം മുഴുവൻസമയവും ചെയ്യാനുറച്ചുകൊണ്ട് പ്രചാരക് ആയി. 1964ല്‍ അദ്ദേഹത്തെ മധ്യഭാരതത്തിലെ സംഘടനയുടെ പ്രാന്ത പ്രചാരക് ആയി നിയമിച്ചു. 1969ൽ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ... Continue Reading →