അയോധ്യയിലെ കർസേവക് പുരത്ത് ശേഖരിച്ചിരുന്ന ശിലകളിൽ പൂജചെയ്തുകൊണ്ടാണ് 2002 ലെ വസന്ത പഞ്ചമിയിൽ രാമജന്മഭൂമിയിൽ ശ്രീരാമ മഹായജ്ഞം സമാരംഭിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു പ്രസ്തുത പരിപാടിയുടെ കാര്യക്രമം. പൂജിച്ച കൽതൂണുകളിലൊന്ന് ദിഗംബർ അഖാഡയിൽ സ്ഥാപിച്ചു കൊണ്ട് ദേശമാസകലമുള്ള സന്യാസി ശ്രേഷ്ഠർ ആ മഹായജ്ഞത്തിന് സരയുവിൽ തീർത്ഥസ്നാനം ചെയ്ത് സമാപനം കുറിച്ചു. ഫെബ്രുവരി പതിനേഴിന് ആരംഭിച്ച ചടങ്ങുകൾ ഇരുപത്തി മൂന്നിന് അവസാനിച്ചതോടു കൂടി പൂർണാഹുതി യജ്ഞം ആരംഭിച്ചു. നാടിന്റെ എല്ലാ കോണുകളിൽ നിന്നും അടുത്ത നൂറ് ദിവസവും... Continue Reading →