ഞാൻ നുണ പറയാറുണ്ടായിരുന്നു. ഏകദേശം പന്ത്രണ്ട് വയസ്സുമുതൽ പതിനേഴ് വയസ്സുവരെ, അല്പം കൂടി അളന്നു പറഞ്ഞാൽ ഹൈസ്‌കൂളിലും പിന്നെ പ്ലസ്‌ടുവിനും പഠിക്കുന്ന കാലത്ത് അത്യാവശ്യം സ്‌കൂൾ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരുന്നു. അങ്ങനെ ഉള്ള യാത്രകളിൽ ഒന്നിലെപ്പോഴോ ആണ് നല്ല മൊരിഞ്ഞ ബീഫും പൊറോട്ടയും ഇഷ്ടഭക്ഷണമായി മാറിയത്. പതിനഞ്ചു രൂപയ്ക്ക് ഒരു പ്ളേറ്റ് ബീഫ്, അതിന്റെ മേലേ സവാള വട്ടത്തിൽ അരിഞ്ഞ ടോപ്പിങ്ങും. കൂടെ നല്ല ചൂടുള്ള ബീഫ് ഗ്രേവി ഒഴിച്ച് ഇഷ്ടം പോലെ പൊറോട്ടയും.... Continue Reading →
ആരവങ്ങൾക്കിടയിൽ ഒരു ബൗദ്ധികക്ഷത്രിയൻ
ഒരു സോഷ്യൽ എൻജിനീയറുടെ സ്‌മൃതി ദിനമാണിന്ന്.. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയെന്ന ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവിന്റെ ജന്മദിനവും. 1931 ജൂണ്‍ 18ന് ഇന്നത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പൂരിലാണ് പൂജനീയ സുദര്‍ശന്‍ജിയുടെ ജനനം. ഒമ്പതാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യമായി സംഘശാഖയില്‍ പങ്കെടുക്കുന്നത്. ജബൽപൂർ ഗവ. എന്ജിനീറിങ് കോളേജിൽ നിന്ന് ഗോൾഡ് മെഡലോടുകൂടി ടെലികമ്യൂണിക്കേഷൻ ബിരുദമെടുത്ത ശേഷം 1954ല്‍ സംഘദൗത്യം മുഴുവൻസമയവും ചെയ്യാനുറച്ചുകൊണ്ട് പ്രചാരക് ആയി. 1964ല്‍ അദ്ദേഹത്തെ മധ്യഭാരതത്തിലെ സംഘടനയുടെ പ്രാന്ത പ്രചാരക് ആയി നിയമിച്ചു. 1969ൽ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ... Continue Reading →
ഗ്വാളിയോറിൽ നിന്നും
1984ലെ ലോക്സഭാ ഇലക്ഷൻ. ബിജെപി ആദ്യമായി നേരിടുന്ന പാർലമെന്റ് ഇലക്ഷൻ. ഗുണയിൽ മത്സരിച്ചു കൊണ്ടിരുന്ന മാധവറാവു സിന്ധ്യയെ രാജീവ് ഗാന്ധി അവസാനമണിക്കൂറിൽ മറുകണ്ടം ചാടിച്ച് ഗ്വാളിയോറിൽ മത്സരിപ്പിച്ചു. അവിടെയായിരുന്നു അടൽജി മത്സരിക്കേണ്ടിയിരുന്നത്. അത് പക്ഷെ അടൽജിയെക്കാൾ തകർത്തു കളഞ്ഞത് രാജമാതാ വിജയ രാജേ സിന്ധ്യയെ ആയിരുന്നു. മാധവറാവുവിനെക്കാൾ മുന്നേ അവർക്ക് മറ്റൊരു മകനെ കിട്ടിയിരുന്നു. അടൽ ബിഹാരി വാജ്പേയീ ആര്യ സമാജക്കാരനും ആർ എസ് എസുകാരനും ഒക്കെ ആവുന്നതിനു മുന്നേ അവരുടെ മകനായിരുന്നു. അധ്യാപക ജീവിതത്തിൽ നിന്നും... Continue Reading →
ദക്ഷിണേശ്വരത്തെ സന്തേശ്വരൻ
പഴയൊരു കഥയാണ്.. പഴങ്കഥയല്ല..:) രാമകൃഷ്ണദേവൻ പതിവുപോലെ ധ്യാന നിരതനായി.. അയാൾ പതിയെ പുറത്ത് കടന്ന് ആ പടികളിൽ വന്നിരുന്നു. മനസ്സിലേക്ക് കൂടണയുന്ന കിളികളെ എന്നപോലെ പലചിന്തകളും പറന്നകന്നു പോയി. അയാളോർത്തു. വെറും രണ്ടാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള സാധാരണക്കാരൻ.. തന്നെപ്പോലെ ഒരു ബിരുദധാരിയെപ്പോലും ഒരു കാന്തത്തിലേയ്ക്കെന്ന പോലെ വലിച്ചെടുപ്പിച്ചു നിർത്തുന്നു. എന്തൊരു മായാജാലമാണ് ഗുരുദേവൻ എന്നോട് കാണിച്ചത്. മനസ്സിലാകുന്നില്ല..! സന്ദേഹ വാദിയായി ഈശ്വരനെത്തേടി വന്ന നരേന്ദ്രനെ നിമിഷങ്ങൾ കൊണ്ടാണ് അദ്ദേഹം നിഷ്പ്രഭനാക്കികളഞ്ഞത്. "ഈശ്വരനെ കണ്ടിട്ടുണ്ടോ!" എന്ന്... Continue Reading →
നിബദ്ധനിഹ ഞാൻ..
ഒരു സമയം കഴിയുമ്പോൾ നമുക്ക് കൂടെയുള്ള പലരും ഒറ്റയ്ക്ക് ജീവിക്കാൻ നമ്മളെ വിട്ടിട്ട് പോകുന്നത് നമ്മൾ കണ്ടുനിൽക്കാറില്ലേ. ഒന്നും ചെയ്യാനില്ലാതെ. നിങ്ങൾക്ക് കൂട്ടായി കുറെ ഓർമകളെ വിട്ടിട്ടാണ് അവർ പോകുന്നതെങ്കിലോ. 2006ലാണ്..സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി ഗോൾവൽക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ചെറിയ പ്രഭാഷണം കോലിയക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ചു. അന്ന്, ആ പരിപാടിയ്ക്ക് മുൻപ് വ്യക്തിഗീതം ആലപിക്കാൻ ഒരു ചന്ദനക്കളർ ഷർട്ടും വെള്ളമുണ്ടും ഉടുത്തുകൊണ്ട് ഒരു മനുഷ്യൻ സ്റ്റേജിൽ കയറി. പുഞ്ചിരിക്കുന്ന മുഖവുമായി ഒരു... Continue Reading →
അയുതജന്മങ്ങളാവശ്യമെങ്കിലും !
2005ൽ ശക്തിനിവാസിലേയ്ക്ക് വിസ്താരകനായി എത്തിയ കാലം ഒരു നിയോഗമായിരുന്നു. അച്ഛനും ഉണ്ണിച്ചേട്ടനും കൂടിയാണ് കാര്യാലയത്തിൽ കൊണ്ടു ചെന്നാക്കുന്നത്. അവിടെ സതീർഥ്യരായ വിദ്യാർത്ഥി കാര്യകർത്താക്കൾ അര ഡസനോളം. എല്ലാ വ്യാഴാഴ്ചയും വിസ്താരക് പ്രചാരക് യോജനയിൽ ഗുരുസംഗമം എന്നപേരിൽ ഒരു നൈപുണ്യ വർഗുണ്ടാകും. ജില്ലാ സായംവിഭാഗ് പ്രചാരകായി വിഷ്ണുവേട്ടനുണ്ടാവും. ജില്ലാ പ്രചാരക് എൻ ആർ മധുവേട്ടനും വിഭാഗ് പ്രചാരക് സുദർശൻജിയും പ്രാന്തീയ ശാരീരിക് ശിക്ഷൻ പ്രമുഖ് എ എം കൃഷ്ണേട്ടനും ഒക്കെ ചിലപ്പോൾ കൂടെ ഉണ്ടാവും. പുതിയ വിവിധാഭാഷാ ഗീതങ്ങൾ,... Continue Reading →
Lest thou Forget
കല്യാണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ ഒരു പോലീസുകാരൻ അന്വേഷിച്ചു വീട്ടിൽ വന്നു. ഒന്നരക്കൊല്ലം മുൻപ്. അമ്മയാണ് വീട്ടിലുണ്ടായിരുന്നത്. എനിക്ക് കേസിന്റെ സമൻസ് നൽകാനാണ് വന്നത് എന്ന് അയാൾ പറഞ്ഞപ്പോ അമ്മയൊന്നു തകർന്നു. "മോനോട് കല്യാണത്തിന്റെ തലേ ദിവസം കോടതിയിൽ ഹാജരാകണം എന്നു പറയണം." "വാദിയാണ്. മൊഴികൊടുക്കണം. നിങ്ങളെക്കൂടെയെ ഇനി വിസ്തരിക്കാനുള്ളൂ." അതെന്നോട് മാത്രമേ പറഞ്ഞുള്ളൂ.ഇങ്ങനൊരു വക നടക്കുന്നുണ്ട് എന്ന വിവരം തന്നെ അറിഞ്ഞിരുന്നില്ല. കല്യാണത്തിന്റെ തലേന്നോ? "അപ്പൊ പ്രോസിക്യൂട്ടർ ?? ""അതൊരു സിപിഐയുടെ മുതിർന്ന നേതാവാണ്."... Continue Reading →
പ്രത്യയശാസ്ത്രം പെറുന്നതുണ്ടാവുമോ?
പതിനാറിടത്ത് ശരീരം ഇടർന്നറ്റു പോയിരുന്നു. ഇടത്തെ കൺപോള അറ്റുതൂങ്ങി കിടപ്പുണ്ടായിരുന്നു. കൈകൾ മുളയ്ക്കുന്നതിനു മുകളിൽ ഒരിറ്റു മാംസം പോലും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന അനീഷ് കരയാണ്ടിരിക്കാൻ ഒരുപാട് പാടുപെട്ടു. "കണ്ണിലാണോടാ വെട്ട്" എന്ന് ചോദിക്കുമ്പോ അവൻ "ഒന്നുമില്ലെടാ.. അത് വെറും ചോരയാ" എന്നാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. എന്നെ ടാർജറ്റ് ചെയ്തപ്പോ അവനെ വാളോങ്ങി ഓടിച്ചു വിട്ടതായിരുന്നു. ലക്ഷ്യമേതെന്ന് അവർക്ക് നല്ല തിട്ടമുണ്ടായിരുന്നു. കൃത്യം തീർത്ത് അവർ പോയശേഷം അവൻ എന്നെത്തേടി ആധി പിടിച്ച് തിരിച്ചു വന്നതായിരുന്നു. അക്കാലത്ത് രാത്രി ഒറ്റയ്ക്ക് തിരിച്ചു... Continue Reading →
അച്ഛനുണ്ടായിരുന്നെങ്കിൽ..
ഇന്ന് "ഒരിക്കലാ"ണെന്ന് എനിക്ക് നേരെ നീട്ടിയ മഞ്ഞയില്‍ നീല അലകുകളുള്ള ടിഫിന്‍ ബോക്സ് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് അവളോട് പറഞ്ഞപ്പോള്‍ മനസ്സില്‍ ഇന്നലെ എന്തൊക്കെയോ കടന്നു വരുന്നുണ്ടായിരുന്നു. "അച്ഛന്റെ ആണ്ടാണ് നാളെ.. ബലിയിടാന്‍ പോകണം" എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് അവിടെ നിന്നെണീറ്റു പോന്നു. അവളൊന്നും പറഞ്ഞില്ല.. ചിന്തകള്‍ക്ക് തീ പിടിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കോളേജില്‍ നിന്നും വൈകുന്നേരം തിരിച്ചെത്തി ശാഖയും സ്വയംസേവകരുടെ വീടുകളുമായുള്ള സമ്പര്‍ക്കവും കൂട്ടുകാരുമായുള്ള സ്ഥിരം വെടിവട്ടവും കഴിഞ്ഞ് വീടെത്തുമ്പോ പാതിരായടുക്കും.... Continue Reading →
കോൺഗ്രസ്സിലെ വംശാധിപത്യം
1928ല്‍ കല്‍ക്കത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കെത്തുമെന്ന് രാജ്യം ആഗ്രഹിച്ച സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പിന്നിലേക്ക് മാറ്റിനിര്‍ത്തി മോത്തിലാല്‍ നെഹ്‌റുവിനെ തല്‍സ്ഥാനത്തേക്കു കൊണ്ടുവന്നു മഹാത്മാഗാന്ധി തുടക്കമിട്ടതാണ് നെഹ്രു കുടുംബത്തോടുള്ള ‘പ്രണയം. പിന്നീടു നടന്ന ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വംശപരമ്പരയുടെ വിത്തുപാകി മോത്തിലാല്‍ നെഹ്രു മകന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോഴും ഗാന്ധിജി തന്റെ ‘പ്രണയം’ തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി അവരോധിച്ചതിനു പിന്നിലെ ചരിത്രം അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂര്‍ സെന്‍ട്രല്‍... Continue Reading →
ക്ഷുദ്രമായ ഉപദേശീയതയും കമ്യൂണിസവും
"ഒട്ടന്മാര് വരും മക്കളേ. പുറത്തിറങ്ങരുത് കേട്ടോ"എന്നു പറഞ്ഞിട്ടാണ് അമ്മയെന്നും ജോലിയ്ക്ക് പോകാനിറങ്ങാറുള്ളത്. അവധിയുള്ള പകലുകളിൽ വീടിനുള്ളിൽ അമർചിത്രകഥയും വായിച്ചിരുന്ന കാലത്ത് 'അമ്മാ.. 'അമ്മാ..' എന്നൊക്കെ നീട്ടിവിളിച്ചു കൊണ്ട് ആരെങ്കിലും വീട്ടുമുറ്റത്തു വന്നാൽ പേടിച്ചു പോയി ഒളിച്ചു നോക്കി നിൽക്കും ഞാനും അനിയനും കൂടി. ചിലപ്പോൾ തട്ടിക്കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് പിച്ചതെണ്ടാൻ ഇരുത്തിയാലോ?! ഒറീസയിലും ഗുജറാത്തിലും ആന്ധ്രയിലും വെള്ളം കയറുമ്പോൾ വിള നശിച്ചു കഴിയുമ്പോൾ, ഇതൊന്നും ബാധിക്കപ്പെടാത്ത നഗര കേന്ദ്രങ്ങളിലേയ്ക്കും മറ്റു ഗ്രാമങ്ങളിലേയ്ക്കും അവരങ്ങനെ സഹായം തേടി നടക്കും. ചിലപ്പോ... Continue Reading →
ഹിന്ദവി സ്വരാജ് – സ്വാഭിമാനം കാത്ത കരളുറപ്പ്
എംജി കോളേജിൽ ക്ലാസ് കഴിഞ്ഞു കിഴക്കേ കോട്ടയിലിറങ്ങി പടിഞ്ഞാറേ കോട്ടയിലുള്ള സംഘകാര്യാലയത്തിലേയ്ക്ക് പത്മതീര്ഥം ചുറ്റി പത്മനാഭ സ്വാമിയുടെ വടക്കേ നടയിലൂടെ നടക്കുമ്പോ സ്ഥിരം കാണുന്ന ഒരു ചാരുകസേരയുണ്ട്. ആ സ്ഥലം ഒരുപാട് ഉപജാപകതകളുടെയും ഒത്തുതീർപ്പുകളുടെയും ഇടമാണെന്നു കേട്ടിട്ടുണ്ട്.. കാശും കൊണ്ട് ആളെ തല്ലാൻ ആവശ്യപ്പെട്ടു വന്ന ആളോട് "തൊട്ടപ്പുറത്ത് വേറൊരു കൂട്ടരുടെ ഓഫീസുണ്ട്, അവർക്ക് ചിലപ്പോൾ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.ഞങ്ങൾക്കിതല്ല പണി" എന്ന് നമസ്തേ പറഞ്ഞ് ഇറക്കി വിട്ട ജില്ലാ പ്രചാരകനെ കണ്ടിട്ടുണ്ട്. ഒരു ആംബുലൻസുമായി ഡ്രൈവർക്ക്... Continue Reading →
സ്വാതന്ത്ര്യസമരത്തിന്റെ കൂലി വാങ്ങാതെ
ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകളായിരുന്നു. ലോകം മുഴുവൻ ഭരിച്ചിരുന്ന വെള്ളക്കാരന്റെ നാട്ടിലെ ഏതൊരു പ്രഭുകുടുംബത്തേക്കാളും ധനാഢ്യനായിരുന്ന മോട്ടിലാൽ നെഹ്രുവിന്റെ ചെറുമകൾ. അതല്ലാതെ അവരുടെ യോഗ്യതയെന്തായിരുന്നു?! മോട്ടിലാലിന്റെ അച്ഛൻ, അതായത് ജവഹർലാൽ നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്റു മുഗൾ സുൽത്താന് ബഹദൂർഷാ രണ്ടാമന്റെ കൊട്ടാരത്തിൽ (ആഗ്രകോട്ടയിൽ) കോത്വാൾ ആയിരുന്നു. അതായത് ഇന്നത്തെ ഡിജിപി. Family Portrait: Front row: Jawaharlal, Middle row: Lado Rani Zutshi, Motilal, Swarup Rani, Last row: Rameshwari Nehru, her... Continue Reading →
ഇടതുപക്ഷവും കപടഭരണഘടനാ സ്നേഹവും
കോമിൻഫോമിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ കമ്യൂണിസ്റ്റുകൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറിൽ നിന്നുള്ള ഒരു എംപിയായിരുന്നു. ഇന്ത്യയുടെ സുരക്ഷയെക്കാൾ കമ്യൂണിസ്റ്റ് ഇന്റര്നാഷണലിൻറെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവർ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ജനങ്ങളുടെ ഇടയിൽ അഞ്ചാം പത്തികളായി പ്രവർത്തിക്കും എന്നുമയാൾ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഒരുക്കണം എന്നും അയാൾ ഓർമിപ്പിച്ചു 1952ൽ ജൂണ്... Continue Reading →
ഭരണഘടനയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും
രാജ്യസഭാ ടിവിയുടെ യൂട്യൂബ് ചാനലിൽ പോയാൽ "സംവിധാൻ" എന്നൊരു സീരീസ് കിട്ടും. ഭരണഘടനാ നിർമാണ സഭ നടത്തിയ ചർച്ചകൾ ഒരു ഡോക്യുമെന്ററി ആയി നമുക്ക് കാണാം. ആ ചർച്ചകൾ ശരിക്കും പാര്ലമെന്റിനുള്ളിൽ നടക്കുന്ന സമയത്ത് ഇന്ത്യയിലെ അഞ്ചാം പത്തികൾ കൽക്കട്ട തിസീസുണ്ടാക്കി നടക്കുവായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വർഷം ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഭാരതത്തിലെ ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റിയിലെ പതിന്നാലു പേരിൽ ഭൂരിപക്ഷം അംഗങ്ങളും ബി.ടി.... Continue Reading →