Communist Betrayal 9

1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥാപിച്ചത് ഏഴു പേരാണ്. മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്, അബനി മുഖർജി, അദ്ദേഹത്തിൻറെ ഭാര്യയും ലെനിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന റോസ ഫിറ്റിംഗോവ്, എംപിടി ആചാര്യ, പിന്നെ ഇന്ത്യയുപേക്ഷിച്ച് തുർക്കിക്ക് ഹിജ്റ ചെയ്തുപോയ മുജാഹിറുകളായ മുഹമ്മദലി അലി, ഹസ്രത് അഹ്മദ് ഷഫീഖ് എന്നിവരാണവർ. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് കോമിന്റേണിന്റെ തുർക്കിസ്ഥാൻ ബ്യൂറോയ്ക്ക് കീഴിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. 1920 ജൂണ് 24ന് ഗ്ലാസ്ഗോ സോഷ്യലിസ്റ്റിൽ എഴുതിയ അബനി മുഖർജിയും ഈവ്ലിൻ റോയും എം എൻ റോയും ചേർന്നെഴുതിയ ഇന്ത്യൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഡോക്യുമെന്റ്.

ഈ പ്രസ്ഥാനം മുളപൊട്ടിയ നാൾ മുതൽ പരസ്പരം അംഗീകരിക്കാൻ കഴിയാതെ തമ്മിലടിച്ചു പലവഴിയിലായവരുടെ കൂട്ടമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി.

1920 ഡിസംബർ 15ന് ഒരു മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അതിൽ ആചാര്യ ചെയർമാനും ഷഫീഖ് സെക്രട്ടറിയുമായി, മൂന്നാമൻ എം എൻ റോയിയും. പാർട്ടി തുടങ്ങി ആറു മാസം കഴിയുന്നതിനു മുന്നേ റോയിയും മുഖർജിയും കൂടി എംപിടി ആചാര്യയെ തള്ളിപ്പറഞ്ഞു. ഒരു കൊല്ലം കഴിയുന്നതിനു മുന്നേ അബനി മുഖർജിയെ റോയിയും തള്ളിപ്പറഞ്ഞു.

അപ്പോഴേയ്ക്കും ബെർലിൻ കമ്മിറ്റിയിൽ നിന്നും ഖാൻഖോജിയും ചാറ്റോയും ലോഹാനിയും ഭൂപേന്ദ്ര നാഥ ദത്തയും മോസ്കോയിലെത്തി. കൂടാതെ അബ്ദുർ റബ് ബർഖിന്റെ നേതൃത്വത്തിൽ തഷ്‌കന്റിൽ നിന്നും ഇന്ത്യന് റിപബ്ലിക്കൻ അസോസിയേഷനിലെ അംഗങ്ങളും. ഇവരൊന്നും ശരിയവില്ലെന്നു റോയ് നിരന്തരം കോമിന്റർനിൽ പറഞ്ഞുകൊണ്ടേയിരുന്നു.

അബ്ദുർ റബ്ബും ആചാര്യയും ബ്രിട്ടീഷ് ചാരന്മാരാണ് എന്നു വരെ റോയിയും അബനിയും പറഞ്ഞു കളഞ്ഞു. തെരഞ്ഞെടുത്തു 15 ദിവസത്തിനുള്ളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനെ സെക്രട്ടറിയും റോയിയും ചേർന്ന് പുറത്താക്കി.

1922ൽ ആദ്യം ഈ കൂട്ടു വെട്ടി ആചാര്യ ബെർളിനിലേയ്ക്ക് കടന്നു. സ്റ്റാലിന്റെ ശത്രുവായി മാറിയ റോയ് ഇരുപതുകളുടെ അവസാനം ജീവനും കൊണ്ട് ബെർലിനിലേയ്ക്കും അവിടുന്ന് ഇന്ത്യയിലേക്കും വന്നു. അപ്പോഴേയ്ക്കും ഈവ്ലിൻ റോയിയുമായി എം എൻ റോയി വിവാഹമോചനം നേടിയിരുന്നു.

വീരേന്ദ്ര നാഥ ചാറ്റർജി സരോജിനി നായിഡുവിന്റെ സഹോദരനാണ്.. വീര സവർക്കരുടെ അടുത്ത അനുയായി. ഗുലാം ആമ്പിയ ഖാൻ ലോഹാനി 1917മുതൽ കമ്യൂണിസ്റ്റായി സ്വയം പ്രഖ്യാപിച്ച് ലണ്ടനിൽ പ്രവർത്തിച്ചയാളാണ്. അബനി മുഖർജി കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും. ഇവർ മൂന്നു പേരും സോവിയറ്റ് യൂണിയനിൽ തുടർന്നു.. ഒടുവിൽ സഖാവ് സ്റ്റാലിൻ മൂന്നുപേരെയും തന്റെ വിഖ്യാതമായ “ഗ്രേയ്റ്റ് പർജിൽ” കൊന്നു കളഞ്ഞു.

ഷെഫീഖും മുഹമ്മദ് അലി സിപ്പാസിയും യൂറോപ്പിൽ തന്നെ അവിടെയും ഇവിടെയുമായി യാത്രയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും അവരുടെ പ്രയോറിറ്റി ആയില്ല.

ഭൂപേന്ദ്ര നാഥ ദത്ത സ്വാമി വിവേകാനന്ദന്റെ ഇളയ അനുജനാണ്. അദ്ദേഹം ഇന്ത്യയിൽ.മടങ്ങിയെത്തി ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൽ ചേർന്നു. ക്വിറ്റ് ഇന്ത്യ സമര കാലത്തും പിന്നീട് സ്വാതന്ത്ര്യ ശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളുടെ വിമര്ശകനുമായി മാറി.

1915ൽ തന്നെ ലെനിനുമായി ബന്ധം പുലർത്തിയ രാജാ മഹേന്ദ്ര പ്രതാപിനെ പോലെ ഖാൻഖോജിയും ഇന്ത്യയിൽ തിരിച്ചെത്തിയത് 1947ലാണ്. കമ്യൂണിസ്റ്റ് പാർട്ടിയുമായി രണ്ടുപേരും ഒരു ബന്ധവും പിന്നീട് വെച്ചില്ല. ഖാൻഖോജി അധ്യാത്മികയിലേയ്ക്ക് തിരിയുകയും ചെയ്തു.

രക്തസാക്ഷികൾ മരിക്കുന്നില്ല എന്നു പറഞ്ഞ് ഇ എം എസിന്റെയും എകെജിയുടെയും ചരമ ദിനങ്ങൾ വരെ ആചരിക്കുന്ന കമ്മിയോട് നീട്ടി ചോദിക്കണം ചാറ്റോയുടെയും ലോഹാനിയുടെയും അബനി മുഖര്ജിയുടെയും രക്തസാക്ഷി ദിനം എന്നാണ് എന്ന്.

KnowYourCommunism

Website Powered by WordPress.com.

Up ↑