#നൂറുപോസ്റ്റുകൾ
2007ആമാണ്ട്..
അമേരിക്കയുമായുള്ള ആണവ ഉടമ്പടിയിൽ മൻമോഹൻ സിങ് ഗവണ്മെന്റ് ഒപ്പു വെയ്ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവേ ആണ് സോവിയറ്റ് യൂണിയനിലെ ഒക്ടോബർ വിപ്ലവത്തിന്റെ തൊണ്ണൂറാം വാർഷികം കമ്യൂണിസ്റ്റ് പാർട്ടികൾ ആഘോഷിച്ചത്. 1917ൽ നടന്ന ഒക്ടോബർ വിപ്ലവത്തെ അനുസ്മരിക്കാൻ കൊൽക്കത്തയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ വച്ച് അന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ത്യൻ ഗവൺമെന്റിനെതിരെ ആഞ്ഞടിച്ചു.
ഈ കരാർ അമേരിക്കയുമായുള്ള സൈനിക ബന്ധത്തിലാണ് ആണ് ചെന്നവസാനിക്കുക എന്നു തനിക്കറിയാമെന്നും അത് ചൈനയെ വളയാൻ ഉള്ള അമേരിക്കൻ കുടിലതന്ത്രം ആണെന്നും ഇന്ത്യ അതിനു വഴങ്ങരുതെന്നും ഘോരഘോരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. The most powerful socialist country is capable of challenging the American might എന്നൊക്കെയായിരുന്നു ചൈനയെ കുറിച്ചുള്ള പുകഴ്ത്തലും.
എന്തിന്, അമേരിക്കയുമായി എല്ലാക്കൊല്ലവും നടന്നുവരുന്ന നമ്മുടെ നാവികസേനയുടെ മലബാർ എക്സര്സൈസിനെതിരെ ചൈനയ്ക്ക് വേണ്ടി അക്കൊല്ലവും പ്രതിഷേധിച്ചവരാണ്. ഇതുകൊണ്ടെന്നും ചൈന ഭയപ്പെടില്ല എന്നായിരുന്നു ചൈനീസ് മനസ്സുള്ള ഇന്ത്യൻ ഉടലുകളുടെ വെല്ലുവിളി.
ഇതേ ആശാൻ 2013ൽ കമ്യൂണിസ്റ്റ് ചൈനയിലേയ്ക്ക് ഇന്ത്യയിൽ നിന്ന് അഞ്ചുപേരുടെ സംഘത്തെയും കൂടി ടിയാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്രോപ്പഗാണ്ട മിനിസ്റ്റർ ആയ ലീ യുൻഷാനെ വരെ പോയി കണ്ടു. ചൈനയുടെ വൈസ്പ്രസിഡന്റ് കൂടിയായിരുന്നു അയാൾ. രണ്ടാഴ്ചത്തെ പര്യടനമോ മറ്റോ ആയിരുന്നു. ലഡാക്കിലെ ദൗലത് ബെയ്ഗ് ഓൾഡിയിൽ അന്ന് ചൈന കയ്യേറ്റം നടത്തിയതിനെ തുടർന്നുള്ള സംഘർഷം നിലനിൽക്കുന്ന സമയമാണ്. തിരിച്ചു വന്നപ്പോ പത്രപ്രവർത്തകർ ഈ വിഷയം നിങ്ങളുടെ ചർച്ചയിൽ കടന്നു വന്നോ എന്നു ചോദിച്ചു. ഏയ്.. അതിന് ഇതൊന്നും ചൈനയ്ക്ക് അത്ര വലിയ വിഷയമേയല്ല എന്നായിരുന്നു ടിയാന്റെ മറുപടി. പ്രശ്നം ഇന്ത്യക്കാർക്കാണ് എന്നു വ്യംഗ്യം.
അതുകൊണ്ട് അത്ഭുതപ്പെടാനൊന്നുമില്ല. താഴ്വരയിലെ ചെറുത്തുനിൽപ്പിനും ശേഷം ഇന്നേയ്ക്ക് നാലാം ദിവസത്തെ യെച്ചൂരിയുടെ പത്രസമ്മേളനത്തിലെ അഭിപ്രായം വന്നിട്ട് പ്രതികരിക്കാം എന്ന സിപിഎം നേതാക്കളുടെ നിലപാടുണ്ടല്ലോ. അത് ജനിതകമാണ്. പണ്ട് ജനകീയ പ്രക്ഷോഭങ്ങളുടെ മറയും കടുത്ത കേഡർ സംവിധാനത്തിന്റെ കെട്ടുറപ്പും വാർത്താ വിനിമയ സംവിധാനങ്ങളുടെ വേഗക്കുറവും എണ്ണക്കുറവും ഒക്കെ പലവിഷയങ്ങളിലും സാമാന്യജനങ്ങളിൽ നിന്ന് ഇവരെ രക്ഷിച്ചിരുന്നു.
ലോകം മാറിയപ്പോ ഇന്ത്യയിൽ നടക്കുന്ന ചൈനീസ് പിമ്പിങ് പൊതുജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. അതുകൊണ്ട് കണ്ണാടിപോലെ സുതാര്യമായ നിങ്ങളുടെ പ്രത്യയശാസ്ത്രമേലങ്കിയിലൂടെ തന്നെ അടിവസ്ത്രമില്ലാത്ത മേലാളന്മാരുടെ റാമ്പിങ് ലോകം കാണുന്നുണ്ട്. പലതും പ്രതീക്ഷിച്ച് കമ്യൂണിസ്റ്റ് പാർട്ടിയെ പുണരുന്നവർക്ക് പുനർചിന്തനത്തിന് ഇതു വഴിയൊരുക്കും എന്ന് പ്രത്യാശിക്കാം. ഇല്ലെങ്കിലും ഭാരതത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റ് വഞ്ചനയെന്ന ആ ആശങ്ക എന്നേ അസ്തമിച്ചിരിക്കുന്നു..