Communist Betrayal 7

CommunistBetrayal #നൂറുപോസ്റ്റുകൾ

പോസ്റ്റ് ഏഴ്

സിപിഎം അല്ലെങ്കിൽ സിപിഐ നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് അപമാനകരമാണ് എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആരോപണം ഒന്നുമല്ല. അത് മൂന്ന്.. അല്ല, നാല് കാരണങ്ങളാലാണ്.

ഒന്ന്:

അവർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു തന്നെ വിശ്വസിച്ചിരുന്നില്ല. ഇന്ത്യക്കാർ അഭിമാനത്തോടെ കണ്ട സ്വാതന്ത്യപ്പുലരി കരിദിനം ആയിട്ടായിരുന്നു കമ്യൂണിസ്റ്റുകൾ ആചരിച്ചത്. പിന്നീടുള്ള വർഷങ്ങളിലും അത് തുടർന്ന് പോന്നു.

രണ്ട് :

മുഹമ്മദാലി ജിന്നയുടെ പാകിസ്ഥാൻ വാദത്തെ പിന്തുണച്ചവരാണ് അന്നത്തെ കമ്യൂണിസ്റ്റ് നേതൃത്വം. പരസ്യമായി അതിനു പ്രചാരണവും നൽകിയിട്ടുണ്ട്. ഇന്ത്യ ഒരൊറ്റ സംസ്കാരത്തിന്റെ പൊതുസ്വഭാവമുള്ള അഖണ്ഡഭൂമിയാണ് എന്നവർ ഒരിക്കലും വിശ്വസിച്ചില്ല. ഒന്നാം പാർട്ടി കോണ്ഗ്രസിലെ ഗംഗാധർ അധികാരിയുടെ തീസിസ് ആയിരുന്നു പ്രമാണം.

മൂന്ന് :

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്ത് കോണ്ഗ്രസുകാരെ ബ്രിട്ടീഷുകാർക്ക് പിടിച്ചു കൊടുത്തതും ഇന്ത്യൻ നാഷണൽ ആർമിയെയും ഫോർവേഡ് ബ്ലോക്കിനെയും ഒറ്റിക്കൊടുത്ത് അവരെ ബ്രിട്ടീഷുകാർക്ക് പിടിച്ചു കൊടുത്തതും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആയിരുന്നു.

നേതാജിയുടെ ചാര സംഘടനയുടെ സൈനികനായിരുന്ന വക്കം ഖാദറിനെ പിടിച്ചു കൊടുത്തതും അദ്ദേഹത്തെ പിന്നീട് തൂക്കിക്കൊന്നതും ഇന്നും ഒരു സ്മരകമില്ലാതെ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തതും ഓർക്കണം.

നാല്:

ഈ സ്വാതന്ത്ര്യം ഒരു പെരും നുണയാണ് എന്നു പറഞ്ഞു രണ്ടാം പാർട്ടി കോണ്ഗ്രസിൽ കൽക്കട്ട തീസിസ് അവതരിപ്പിച്ച് ഇന്ത്യൻ ഗവണ്മെന്റിനെതിരെ സായുധ സമരത്തിന് ആഹ്വാനം ചെയ്തത് രാജ്യസ്നേഹം കൊണ്ടല്ലല്ലോ. ആദ്യമായി സ്വതന്ത്ര ഇന്ത്യയിൽ രാജ്യദ്രോഹത്തിന് നിരോധിക്കപ്പെട്ട സംഘടന അവിഭക്ത സിപിഐ ആണ്.

ഇത്രയും നികൃഷ്ടമായ നന്ദികേടിന്റെ ചരിത്രമുള്ള കമ്യൂണിസ്റ്റുകാരോട് നിങ്ങളുടെ പാർട്ടി സെക്രട്ടറി പതാക ഉയർത്തിയോ എന്നു ചോദിക്കുന്നത് ഒന്നുകിൽ നിങ്ങൾക്ക് വിവരമില്ലാഞ്ഞിട്ടാണ്, അല്ലെങ്കിൽ അവരെക്കൊണ്ട് ഇന്ത്യയെ ഞങ്ങൾ സ്നേഹിക്കുന്നു എന്നു പറയിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുകയാണ്.

Website Powered by WordPress.com.

Up ↑