Communist Betrayal 4

#നൂറുപോസ്റ്റുകൾ

ഒന്നാം മോദി സർക്കാരിന്റെ ഒന്നാം വർഷത്തിലാണ് ഇൻഡോ അമേരിക്കൻ മലബാർ നേവൽ എക്സർസൈസിൽ ജപ്പാൻ ചേരുന്നത്. അന്ന്, 2014ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വായതുറന്നില്ലെങ്കിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അവർക്കു വേണ്ടി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ബംഗ്ളാദേശും ശ്രീലങ്കയും മ്യാന്മാരും ആയി ചൈന നാവിക കരാറുകൾ ഒപ്പു വെച്ച് അവരുടെ അതിർത്തിക്കിപ്പുറത്ത് ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാ സമുദ്രത്തിലും സാന്നിധ്യം ഉണ്ടാക്കിയപ്പോൾ സന്തോഷിച്ചവരാണ് ഇവിടെ പ്രതിഷേധം പ്രഖ്യാപിച്ച് പോളിറ്റ് ബ്‌യൂറോ തന്നെ ഇറങ്ങി പുറപ്പെട്ടത്.

രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വർഷം തുടങ്ങുമ്പോൾ രണ്ടാഴ്ച്ച മുൻപ് 2020 ജൂണ് നാലിന് ഈ ബന്ധത്തിലെ ഏറ്റവും നിർണ്ണായകമായ മറ്റൊരു കൂട്ടിച്ചേർക്കൽ കൂടി നടന്നു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മല്ലിസൻ നമ്മുടെ പ്രധാനമന്ത്രിയുമായി നടത്തിയ വിർച്വൽ മീറ്റിൽ ഒരു Mutual Logistics Support Agreement ഒപ്പിട്ടു. മാത്രമല്ല, ഇക്കൊല്ലം മുതൽ ഇന്ത്യൻ കമ്മികളുടെ ഉറക്കം കളഞ്ഞ മലബാർ എക്സർസൈസിൽ ഓസ്‌ട്രേലിയൻ റോയൽ നേവിയും ഉണ്ടാകും.

ഓസ്ട്രേലിയക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള കോക്കാസ് ഐലൻഡ് ഇനി മുതൽ നമ്മുടെ നേവൽ ഷിപ്പുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. തിരിച്ചു നമ്മുടെ നേവൽ ബേസുകളും. ഫ്രാൻസും അമേരിക്കയും മുന്നേ തന്നെ ഈ കരാറിൽ ഒപ്പിട്ടിട്ടുമുണ്ട്. നമ്മുടെ ദീർഘദൂര മാരിടൈം പട്രോൾ ആൻഡ്‌ സ്‌ട്രൈക്ക് long-range maritime patrol and strike (LRMP/S) P8-I പോസിഡോണുകൾക്ക് സുന്ധ, ലോമ്പോക്ക്, ഒമ്പായി സ്ട്രെയിട്ടുകൾ നമ്മുടെ ചെന്നൈ ആർക്കോണത്തെ എയർ ബേസിൽ നിന്നും കവർ ചെയ്യാൻ സാധിക്കുമായിരുന്നു. ഈ കരാറോട് കൂടി മുഴുവൻ മേഖലയും നമ്മുടെയും റോയൽ ഓസ്‌ട്രേലിയൻ എയര്ഫോഴ്സിന്റെയും സംയുക്ത നിരീക്ഷണത്തിലാണ്.

താഴേ ഉപയോഗിച്ചിരിക്കുന്ന ഓസ്ട്രേലിയക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള കോക്കാസ് ഐലൻഡ് സ്ഥാനം അടയാളപ്പെടുത്തിയ മാപ്പിൽ ചൈന കയ്യേറാൻ ശ്രമിക്കുന്ന നമ്മുടെ ഭൂമിയും കാണാം. ഒന്നു സെർച്ച് ചെയ്താൽ മ്യാന്മാർ ചൈനയ്ക്ക് ലീസിന് കൊടുത്തിരിക്കുന്ന കൊക്കോ എന്ന മറ്റൊരു ദ്വീപും കാണാം. 1930 വരെ അത് ഭാരതത്തിന്റെ ഭാഗമായിരുന്നു. 1994ൽ ചൈന സ്വന്തം നിരീക്ഷണ കേന്ദ്രം അവിടെ സ്ഥാപിച്ച് ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഓരോ ഓപ്പറേഷനും നിരീക്ഷിച്ചപ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഒരു വകയും മിണ്ടിയില്ല

കരുത്തരായ നാല് ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് ഇൻഡോ പസഫിക് മേഖല കൈകാര്യം ചെയ്യുന്നതിന്റെ അപകടം ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രത്തിനറിയാം. അവരെ നമുക്ക് നേരിടാൻ കഴിയും. പക്ഷെ അവർക്ക് വേണ്ടി പേനയുന്തുന്ന, പണിമുടക്കുന്ന, പ്രതിഷേധം സംഘടിപ്പിക്കുന്ന പന്നപ്പരിഷകളെ കരുതിയിരിക്കണം. അതിന് നമ്മുടെ ജാഗ്രത കൊണ്ടു മാത്രമേ സാധിക്കൂ.

Website Powered by WordPress.com.

Up ↑