Communist Betrayal 2

#നൂറുപോസ്റ്റുകൾ

“ഇന്ത്യക്ക് നേരെ ചൈന ആക്രമണം നടത്തി എന്ന് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ളത് ഒരു അതിർത്തി തർക്കം മാത്രമാണ്”

(കോഴിക്കോട്ടുവെച്ച് CPM നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോർട്ട്.)

മലയാള മനോരമ, 1964 ഒക്ടോബർ 12

“1962 ഒക്ടോബറില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഒരു സംഘടനത്തില്‍ എത്താന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ രാജ്യത്തിന് ഒരു അതിര്‍ത്തിയുണ്ടായിരുന്നോ എന്ന് തന്നെ നമ്ബൂതിരിപ്പടിനു സംശയമായിരുന്നു. “നാം നമ്മുടേതെന്നും ചൈന അവരുടെതെന്നും” വാദിയ്ക്കുന്ന ഒരു പ്രദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഉള്ള പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ഗവണ്മെന്റ് നിശ്ചയിച്ചിരുന്ന അതിര്‍ത്തി നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തിയായി അംഗീകരിയ്ക്കുന്നത് ബൂര്‍ഷ്വാഷോവിനിസമായി (സങ്കുചിതമായ ദേശീയ ബോധം) കണക്കാക്കി.”

സി അച്യുത മേനോൻ, അതിര്‍ത്തിയും നമ്പൂതിരിപ്പാടും.

നവയുഗം- 1965 ജൂലൈ 13

”നമ്മൾ പാടിനടന്നിരുന്ന മധുരമനോജ്ഞ മധുര ചൈനയില്ലേ… ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോൾ. അവർ നമ്മളെ ഇനിയും ഉപദ്രവിക്കും. ഇനി ആ കവിതയെ ഹോ… കുടില കുതന്ത്ര ഭയങ്കര ചൈനേ എന്നു ഞാൻ തിരുത്തുന്നു. സമയമുണ്ടെങ്കിൽ ബാക്കി വരികളും തിരുത്തും”

വയലാർ രാമവർമ, പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം

1962 ഒക്ടോബർ 27

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു 1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞ് വയലാര്‍ നടത്തിയ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്.

‘ഒ.എൻ.വി. കുറുപ്പ് ആദ്യകാലത്ത് എഴുതിയ ‘മധുര മനോഹര മനോജ്ഞ ചൈന’ എന്നു തുടങ്ങുന്ന വരികൾക്കുള്ള വിമർശനം കൂടിയായിരുന്നു വയലാറിന്റെ വാക്കുകൾ. ഇരുപക്ഷക്കാരും അണിനിരന്ന വേദിയിൽ ചൈനയെ ‘വിവരദോഷികൾ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിനുനേരെ നടന്ന ആക്രമണത്തെ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് അദ്ദേഹം വിമർശിച്ചു.

ചൈനയ്ക്കെതിരേ വിവരദോഷികളെന്ന പ്രയോഗം വന്നപ്പോൾ വേദിയിലിരുന്ന ഒരു ‘പ്രധാന നേതാവ്’ വേദിവിട്ടുപോയതായാണ് ചേലങ്ങാട് ഗോപാലകൃഷ്ണൻ എഴുതി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘വയലാർ’ എന്ന പുസ്തകത്തിൽ പറയുന്നത്.

ചിത്രത്തിന് കടപ്പാട് റോയിട്ടേഴ്‌സ്.
ഇൻഡ്യയുടെ മണ്ണിനുമേൽ ഇന്ന് ലോകത്തിന് ഏറ്റവുമധികം ദ്രോഹം ചെയ്യുന്ന രണ്ട് മനഃസ്ഥിതികളുടെ കൈയ്യേറ്റം വ്യക്തമായി കാണാം.

Website Powered by WordPress.com.

Up ↑