വീരസവർക്കർ തിരുവിതാംകൂറിൽ

2023 ഏപ്രിൽ 24ന്  കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. തികഞ്ഞ ദേശീയവാദിയായ ആയ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിൽ നിന്നുളള യുവതയോട് കൊടിതോരണങ്ങളുടെ ആഘോഷമില്ലാതെ, ഇടനിലക്കാരില്ലാതെ നേരിട്ട് സംവദിക്കുന്നു എന്നതും അതിനെതിരെ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും വിഹ്വലതയോടെ അവരവരുടെ   രാഷ്ട്രീയറാലികളുമായി കൗണ്ടർ പ്രതിരോധത്തിനെത്തുന്നു എന്നതും മലയാളികൾക്ക് പരിചിതമല്ലാത്ത രസകരമായ ഒരു കാഴ്ചയാണ്. അതിനിടയിൽ ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിലേക്ക് ഇതുപോലെ സജ്ജനഗണം സ്വീകരിച്ചാദരിച്ച ഒരു മഹദ്വ്യക്തിയുടെ യാത്രക്കുറിപ്പ് ഇവിടെ പങ്കു വയ്ക്കുന്നു.... Continue Reading →

കയ്യിൽ തീപ്പന്തം കെട്ടിയവർ

സഖാക്കളെ.. വിനായക് സവർക്കറോടും സുബ്രഹ്മണ്യയ്യരോടുമൊപ്പം ഇന്ത്യൻ വിപ്ലവത്തിനായി 1908ൽ ലണ്ടനിൽ ഇന്ത്യൻ റവല്യൂഷണറി കമ്മിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടാണ് എന്റെ വിപ്ലവ ജീവിതം തുടങ്ങുന്നത്. ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ അറസ്റ്റ് വാറന്റ് വന്നതിനാൽ എന്നോട് പാരീസിലേയ്ക്ക് മാറാൻ സവർക്കർ ആവശ്യപ്പെട്ടു. സാവർക്കർ ഇന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. അയ്യർ ഫ്രഞ്ച് ഇന്ത്യയിൽ നാടുകടത്തപ്പെട്ടതു കണക്കെ പോണ്ടിച്ചേരിയിൽ രാഷ്ട്രീയ ജീവിതം നയിക്കുന്നു. പാരീസിൽ വെച്ച് മാഡം കാമയോടൊപ്പം ഞാൻ ഫ്രഞ്ച് സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ ചേർന്നു. അവിടെയുണ്ടായിരുന്ന സഖാക്കൾ ചാൾസ്... Continue Reading →

ഏ മേരെ വതന് കീ ലോഗോം

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ 'സന്യസ്തഖഡ്ഗം' എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം... Continue Reading →

വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!

നൂറ്റാണ്ടു തികഞ്ഞ പിറപ്പാഘോഷവുമായി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി തിമിർപ്പിലാണ്. അഭിപ്രായവ്യത്യാസങ്ങളിലൂടെ ഒരു ഡസൻ തവണയോളം പിളർന്നു മാറിയ വിവിധ കമ്യൂണിസ്റ്റു പാർട്ടികൾക്ക് അവരുടെ രൂപീകരണത്തെക്കുറിച്ച് പോലും പലതരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഘടകം രൂപീകൃതമാകുമ്പോൾ അതിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും അന്നത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റും മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായ മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്,... Continue Reading →

വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ

ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →

രാഷ്ട്രീയ സായാഹ്നത്തിലെ ജനിതകനിഷേധം

ഇന്ത്യൻ പാർലമെന്റിലെ ആദ്യ സെഷനുകളിലെ ചർച്ചകൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഭാരത സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരസൈനികർ ജനാധിപത്യ രീതിയിൽ തങ്ങളുടെ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ട് സ്വാതന്ത്യത്തിന്റെ പുതുനാളുകളിൽ പിച്ചവെയ്ക്കുന്ന ഈ രാഷ്ട്രത്തിന്റെ നിയതിയെ നിർണ്ണയിക്കാനും മുന്നോട്ടണി നടക്കാനുമായി ഒരുമിച്ചു കൂടിയ നാളുകളിൽ കൂടി വൈകാരികമായി മാത്രമേ നിങ്ങൾക്ക്‌ കടന്നു പോകാനാകൂ. ദേശീയചിന്ത നിറഞ്ഞു നിന്നതായിരുന്നു ഓരോ ചർച്ചയും. കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസിന്റെ പരാജയത്തിനും രാജ്യദ്രോഹക്കുറ്റം മൂലം നേരിടേണ്ടി വന്ന നിരോധനത്തിനും ശേഷം അവരുടെ പോളിറ്റ് ബ്യൂറോയെ തന്നെ... Continue Reading →

ഗണേശപർവം

മറന്നുപോയ മനുഷ്യരിലൊരാൾ.സവർക്കറെന്ന ഒരൊറ്റപ്പേരിൽ താത്യാറാവു സവർക്കറെ മാത്രം ഓർക്കുമ്പോൾ വീരവിനായകനേക്കാൾ മഹാനായ മറ്റൊരു സിംഹത്തെ നിങ്ങൾ കാണാതെ പോകുന്നുണ്ട്. ഇന്ത്യൻ വിപ്ലവ ചരിത്രത്തിലെ ആ പടനായകൻ ഗണേശ് ദാമോദർ സവർക്കറായിരുന്നു. പ്ളേഗെന്ന മഹാമാരിയിൽ ജനങ്ങൾ ചത്തൊടുങ്ങുമ്പോൾ അവരുടെ അന്ത്യേഷ്ടി കർമങ്ങൾ മുടങ്ങാതെ നിർവഹിക്കുകയെന്ന ധർമം പാലിച്ചാണ് നാലു കുട്ടികളെ അനാഥരാക്കി ദാമോദർ പന്ത് സവർക്കർ മരണം പുല്കുന്നത്. പതിമൂന്നാം വയസിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന ഗണേഷിന് തന്റെ ഇളയതുങ്ങളുടെ അച്ഛനും അമ്മയും ആയി മാറുകയെന്നത് നിയോഗമായിരുന്നു.... Continue Reading →

സ്വാതന്ത്ര്യരണത്തിന്റെ മൂന്നാംമിഴി തുറപ്പിച്ച തൂലിക

മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →

Website Powered by WordPress.com.

Up ↑