അന്തകബീജത്തെ ഗർഭം ധരിക്കേണ്ടി വന്നവർ

സിംലയിൽ വൈസ്രോയി വേവൽ പ്രഭുവിന്റെ മുന്നിലാണ് അവർ ഒരുമിച്ചു കൂടിയത്.ഇന്ത്യക്കാരെ ഭരണം പഠിപ്പിക്കാനുള്ള പ്രിലിമിനറി കോഴ്‌സ്. ജിന്ന എതിർത്തതോടെ അത് പരാജയപ്പെട്ടു. ജിന്ന 'ഡയറക്റ്റ് ആക്ഷൻ' പ്രഖ്യാപിച്ചു.സിക്കുകാരേയും ഹിന്ദുക്കളെയും മുസ്ളീം ലീഗുകാർ തെരഞ്ഞു പിടിച്ചു കൊന്നു. തിരിച്ചടികൾ രക്തരൂക്ഷിതമായ കലാപങ്ങളായിരുന്നു. ബഹിഷ്കരണമായിരുന്നു ആദ്യപടി. കച്ചവടസ്ഥാപനങ്ങൾ നിലം പരിശാക്കി. കൂട്ടമായി പലായനം ചെയ്യിച്ചു പിന്നീട്. കോണ്ഗ്രസിനോടുള്ള എതിർപ്പിൽ പാകിസ്ഥാൻ പിടിച്ചു വാങ്ങാൻ മുസ്ളീം ലീഗ് പ്രഖ്യാപിച്ച കലാപഹ്വാനം ഹിന്ദുക്കളുടെയും സിക്കുകാരുടെയും അഴുകിയ ശവങ്ങളിലാണ് അവസാനിച്ചത്. മലബാറിൽ നിന്നും മദ്രാസിൽ... Continue Reading →

ഒന്നുകിൽ ജിഹാദ്; അല്ലെങ്കിൽ ഹിജറത്ത്

"ഇമാം ഉൾ മുസ്ലിമിൻ" ദാറുൽ ഇസ്ലാമെന്ന ഇസ്ലാമിക ഭരണകൂടമുള്ള നാടിന്റെ അധിപനാണ്.. അതിനർത്ഥം അവിടെ ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള ജീവിതം മുസ്ലീങ്ങൾക്ക് സാധ്യമാണ് എന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്നവി സാമ്രാജ്യത്തിന്റെ കാലം മുതൽ ഇന്ത്യയിലെ ഇസ്ലാമിക മതപൗരോഹിത്യം ഇവിടെ തണൽ തേടിയിരുന്നത്തിനു കാരണം മതപരമായ ജീവിതം ഹിന്ദുസ്ഥാനിൽ സാധിക്കുമെന്ന ചിന്തകൊണ്ടു മാത്രമായിരുന്നു. മുഗൾ ഭരണം 1707ൽ ഔറംഗസേബിന്റെ കാലത്തോടെ തകർന്നു തുടങ്ങി. മുഗൾ സുൽത്താന്മാർ കള്ളിനും കറുപ്പിനും കടമിഴികൾക്കും മാത്രം കീഴടങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയിലെ മതപുരോഹിതന്മാർക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായി.... Continue Reading →

ഹിജറത്ത്: ചരിത്രത്തിന്റെ കർദമാടകം

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാനായി ഇസ്ളാമിക സംഘടനകൾ തയാറെടുക്കുകയാണ്. ഈ സമയത്ത് തത്ക്കാലീന ചരിത്രത്തിൽ ഒരു സെലക്ടീവ് അംനേഷ്യ പലരും അടിച്ചേല്പിക്കുന്നതായി നമുക്ക് കാണാം. അതിന്റെ ഫലമായി ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ വാഞ്ഛയുടെ പുറത്തു കെട്ടിപ്പടുത്ത ഒന്നാണ് എന്നുവരെ ഇന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ കമ്യൂണിസ്റ്റ് റഷ്യയുടെ ബ്രിട്ടനുമായുള്ള സഖ്യത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളെകൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തെ ആഗോളകമ്യൂണിസം പിന്നിൽ നിന്നും കത്തി കയറ്റിച്ചത് പോലെ തന്നെയായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ മുസ്ലീങ്ങളുടെ... Continue Reading →

ജഗള

-- ഒരു ദേശത്തിന്റെ കഥ ------ എസ് കെ പൊറ്റക്കാട് ജഗള ഊക്കു പെരുകിവരികയാണ്. ലഹളക്കാർ പട്ടണത്തിലേയ്ക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടുവരുന്നതെന്ന് പേടിച്ചുകഴിയുകയാണ് അതിരാണിപാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവർ ഏതുനിമിഷത്തിലും കടന്നു വരാം.ജില്ലയിലെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രേ. അവർ കച്ചേരികൾ കൈയ്യേറി ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടുകരിച്ചും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയ്യേറി നെല്ലും പണവും കവർച്ചചെയ്തും ഹിന്ദുക്കളെ... Continue Reading →

പശുവിറച്ചിപുരാണം

ഞാൻ നുണ പറയാറുണ്ടായിരുന്നു. ഏകദേശം പന്ത്രണ്ട് വയസ്സുമുതൽ പതിനേഴ് വയസ്സുവരെ, അല്പം കൂടി അളന്നു പറഞ്ഞാൽ ഹൈസ്‌കൂളിലും പിന്നെ പ്ലസ്‌ടുവിനും പഠിക്കുന്ന കാലത്ത് അത്യാവശ്യം സ്‌കൂൾ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരുന്നു. അങ്ങനെ ഉള്ള യാത്രകളിൽ ഒന്നിലെപ്പോഴോ ആണ് നല്ല മൊരിഞ്ഞ ബീഫും പൊറോട്ടയും ഇഷ്ടഭക്ഷണമായി മാറിയത്. പതിനഞ്ചു രൂപയ്ക്ക് ഒരു പ്ളേറ്റ് ബീഫ്‌, അതിന്റെ മേലേ സവാള വട്ടത്തിൽ അരിഞ്ഞ ടോപ്പിങ്ങും. കൂടെ നല്ല ചൂടുള്ള ബീഫ് ഗ്രേവി ഒഴിച്ച് ഇഷ്ടം പോലെ പൊറോട്ടയും.... Continue Reading →

Website Powered by WordPress.com.

Up ↑