എനിക്കുവേണ്ടി നീ ഇത്രയും ചെയ്യുമോ?

“ഏറ്റവും പ്രിയപ്പെട്ട മൃണാളിനി, 1905 ആഗസ്ത് 24ന് നീയെഴുതിയ കത്തു കിട്ടി. നിന്റെ അച്ഛനമ്മമാർക്ക് വീണ്ടും ബന്ധുവിയോഗദുഃഖം അനുഭവിക്കേണ്ടി വന്നതറിഞ്ഞു ഞാൻ വളരെ വ്യസനിക്കുന്നു. അവരുടെ ഏതുകുട്ടിയാണ് മരണപ്പെട്ടതെന്ന് നീ എഴുതിയിട്ടില്ല. എന്നാൽ ദുഃഖിച്ചിട്ടും വേദനിച്ചിട്ടും എന്തു കാര്യം? നാം ഈ ലോകത്തിൽ സുഖമന്വേഷിക്കുന്നു. സുഖത്തിനു നടുവിൽ, അതിനുചുറ്റും ദുഃഖം കണ്ടെത്തുന്നു. കുട്ടികളോടുള്ള നമ്മുടെ ആസക്തിയുടെ കാര്യത്തിൽ മാത്രമല്ല, ലൗകികസുഖങ്ങൾക്കുവേണ്ടിയുള്ള എല്ലാ അന്വേഷണത്തിന്റെയും കഥ ഇതുതന്നെ. പോംവഴി ഒന്നേയുള്ളൂ. മനസ്സ് ശാന്തമായും സ്ഥിരമായും വയ്ക്കുകയും സുഖദുഃഖങ്ങൾ രണ്ടും... Continue Reading →

മുന്നോട്ടുള്ള പദത്തിന് പിന്നിലുള്ള കാഴ്ചകൾ

ചെങ്കല്ലിൽ തീർത്ത ലാഹോറിലെ ഈ മന്ദിരം ഭാരതത്തിലെ ഒരു മഹാവീരന്റെ സമാധിയിലേതാണ്. സിഖ് രാജവംശത്തിന്റെ സുവർണ്ണകാലത്തെ സൃഷ്ടിച്ച പഞ്ചാബ് സിംഹം മഹാരാജാ രഞ്ജിത് സിംഹന്റെ സമാധിയുടെ കവാടത്തിനു മുകളിൽ കൊത്തിയെടുത്തിരിക്കുന്ന ആ മൂർത്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നു കരുതുന്നു. ഗണേശമൂർത്തിയ്ക്കൊപ്പം ബ്രഹ്മാവും ഭഗവതിയും ആ കവാടം കാക്കുന്നുണ്ട്. 1839ലാണ് ലാഹോറിൽ വെച്ച് അദ്ദേഹം വിടപറയുന്നത്. ആ സമാധിയ്ക്കു തൊട്ടടുത്ത് ഒരു ഗുരുദ്വാരയുണ്ട്. ദേരസാഹിബ്. ഗുരു അർജുൻ ദേവിനെ ഇസ്ലാമിലേക്ക് മതം മാറാത്ത കാരണമൊന്നുകൊണ്ടു മാത്രം മുഗൾ ശഹൻഷാ... Continue Reading →

ഹിന്ദവിസ്വരാജും മുഗളപദവും

ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്. ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല... Continue Reading →

മാർക്സിന്റെ മൗഢ്യങ്ങളെ ചുമക്കുന്നവർ

'ഒരുതുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി'യാണ് ഇന്ത്യൻ ജീവിതമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ടത്രേ.. വൈകാരിക പരിസരമുണ്ടാക്കിക്കൊടുക്കുന്ന സേട്ടന്റെ പുതിയ ഗുണ്ടിറങ്ങിയതാണ്. ഇന്ത്യക്കാർ അവന്റെ ഗ്രാമം പോലും വിട്ടു യാത്രചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലത്രേ.. അതുകൊണ്ടാണ് ഇവിടെ റോഡ് പണിയാൻ ബ്രിട്ടീഷുകാർ വരേണ്ടി വന്നത് എന്നാണ് അവകാശവാദം. ഇന്ത്യ കാണുകയോ ഇന്ത്യൻ സാഹചര്യങ്ങൾ ബ്രിട്ടനിലെ ലൈബ്രറികൾ പറഞ്ഞു നല്കിയതല്ലാതെ അറിയുകയോ ചെയ്യാത്ത മാർക്സിന്റെ ഈ വചനം വെച്ചാണ് സുവിശേഷം മുഴുവൻ. ഭാരതത്തിന്റെ നാലതിരുകളിൽ ചതുർമഠങ്ങൾ സ്ഥാപിച്ച ശങ്കരന്റെ മണ്ണിലിരുന്ന്, പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ... Continue Reading →

മേത്തൻ മണിയിലെ സമയമെത്ര?

മാലിക് കഫൂർ ഗുജറാത്തിൽ നിന്നുള്ള ഒരടിമയായിരുന്നു. മറാത്ത വംശത്തിൽ പിറന്നൊരു ഹിന്ദു. 1299ലെ സൗരാഷ്ട്രത്തിലേയ്ക്കുള്ള പടയോട്ടത്തിൽ അലാവുദീന്റെ വസീർ ആയിരം ദിനാർ കൊടുത്തു വാങ്ങിയ അടിമ. പടയെടുത്തു വെന്നു ചേരുന്ന നാട്ടിൽ പെണ്ണിനെ മാത്രമല്ല ആണിനേയും അന്തപുരത്തിലേയ്ക്ക് പിടിച്ചു ചേർക്കുമായിരുന്നു സുൽത്താന്മാർ. അങ്ങനെ പല ആണുങ്ങളുടെ കൈമറിഞ്ഞ് ഒടുവിൽ അയാൾ അലവുദീൻ ഖിൽജിയുടെ ലൈംഗിക അടിമയായി മാറി. സോമനാഥത്തിന്റെ പടിവാതിലിൽ പല വീരന്മാരും മരിച്ചു വീണു. തുർക്കികൾ സോമനാഥം തകർത്ത് വിഗ്രഹം കരിങ്കൽ ചീളുകളാക്കി ഡൽഹിയിലെ ജുമാ... Continue Reading →

സംഘവും ഗാന്ധിജിയും

ഗാന്ധിജി അവസാനമായി സ്വയംസേവകരെ അഭിസംബോധന ചെയ്തത് 1947 സെപ്റ്റംബർ 16നായിരുന്നു. ഡൽഹിയിലെ തൂപ്പുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന ബാല്മീകി കോളനിയിലെ സ്വയംസേവകരോടൊപ്പം. തൊള്ളായിരത്തി നാല്പത്തി ആറ് ഏപ്രിലിൽ ആണ് ഡൽഹിയിലെ ഗാന്ധിജി വാൽമീകി ബസ്തിയിലേയ്ക്ക് താമസം മാറുന്നത്. കഴുത്തറ്റം മുങ്ങി നിവർന്ന് മനുഷ്യവിസർജ്യമൊഴുകുന്ന ഓടകൾ വൃത്തിയാക്കിയിരുന്ന തോട്ടിപ്പണിക്കാരുടെ ആ കോളനിയിൽ അദ്ദേഹം താമസിക്കാനെത്തുമ്പോൾ അവിടെയുള്ള വാൽമീകി ക്ഷേത്രത്തിനു മുന്നിലെ മൈതാനത്ത് വർഷങ്ങളായി എല്ലാ പ്രഭാതത്തിലും അവർ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലൊന്നായിരുന്നു. ഇന്ന് ഇന്ത്യയിൽ... Continue Reading →

കളമൊഴിയാൻ കാത്തിരുന്ന പോലെ

രാഷ്ട്രപതി ഭവനിൽ മീറ്റിംഗിനു പോകുന്ന വഴി വി.പിയുടെ കാർ തടഞ്ഞു നിർത്തി ഐപി എസ്സുകാരനായ ബുച്ച്‌ ഒരു കത്തു കൊടുത്തു.(സ്റ്റേറ്റ്‌ മിനിസ്റ്റ്രിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹമാണ്‌ തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയത്‌). സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണറുടേതായിരുന്നു ആ കത്ത്‌. അടുത്ത രണ്ടു ദിവസത്തിനു മുൻപ്‌ ഹൈദരാബാദിലെ ഒരു കോൺവെന്റിൽ എഴുപത് വയസ്സ്‌ പ്രായം ചെന്ന കന്യാസ്ത്രീകളെ റസ്സാക്കർമാർ ബലാൽക്കാരം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്‌. വി.പി മേനോൻ ചെന്നയുടനെ ആ കത്ത്‌ രാജാജിയെ... Continue Reading →

ഹൈഫ: ഇസ്രായേൽ മണ്ണിലെ ഇന്ത്യൻ പടപ്പാട്ട്

ഇന്ത്യ ഗേറ്റിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ പോരാളികളിൽ ഇസ്രായേലിലെ ഹൈഫ നഗരത്തിൽ അന്തിയുടങ്ങുന്ന മൈസൂരിലെയും ഹൈദരബാദിലെയും ജോധ്പൂരിലെയും ധീരന്മാരായ 900 കുതിരപ്പടയാളികളയും കാണാമായിരിക്കും. 1918ൽ മിഡിൽ ഈസ്റ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചവരാണ് അവർ.400 കൊല്ലം ഈ നാടിനെ കൈയടക്കി വെച്ചിരുന്ന ഓട്ടോമൻ തുർക്കികളുടെയും ജർമനിയുടെയും സൈന്യത്തെ തുരത്തിയത് ഈ കുതിരപ്പുറത്ത് കുന്തവും പിടിച്ചു യുദ്ധം ചെയ്ത ഈ മൂന്ന് കുതിരപ്പടകളിലെ സൈനികരാണ്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 23ന് ഇന്ത്യൻ സേന... Continue Reading →

വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ

ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം!... Continue Reading →

സ്വാതന്ത്ര്യരണത്തിന്റെ മൂന്നാംമിഴി തുറപ്പിച്ച തൂലിക

മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്. “ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല... Continue Reading →

ക്ഷുദ്രമായ ഉപദേശീയതയും കമ്യൂണിസവും

"ഒട്ടന്മാര് വരും മക്കളേ. പുറത്തിറങ്ങരുത് കേട്ടോ"എന്നു പറഞ്ഞിട്ടാണ് അമ്മയെന്നും ജോലിയ്ക്ക് പോകാനിറങ്ങാറുള്ളത്. അവധിയുള്ള പകലുകളിൽ വീടിനുള്ളിൽ അമർചിത്രകഥയും വായിച്ചിരുന്ന കാലത്ത് 'അമ്മാ.. 'അമ്മാ..' എന്നൊക്കെ നീട്ടിവിളിച്ചു കൊണ്ട് ആരെങ്കിലും വീട്ടുമുറ്റത്തു വന്നാൽ പേടിച്ചു പോയി ഒളിച്ചു നോക്കി നിൽക്കും ഞാനും അനിയനും കൂടി. ചിലപ്പോൾ തട്ടിക്കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് പിച്ചതെണ്ടാൻ ഇരുത്തിയാലോ?! ഒറീസയിലും ഗുജറാത്തിലും ആന്ധ്രയിലും വെള്ളം കയറുമ്പോൾ വിള നശിച്ചു കഴിയുമ്പോൾ, ഇതൊന്നും ബാധിക്കപ്പെടാത്ത നഗര കേന്ദ്രങ്ങളിലേയ്ക്കും മറ്റു ഗ്രാമങ്ങളിലേയ്ക്കും അവരങ്ങനെ സഹായം തേടി നടക്കും. ചിലപ്പോ... Continue Reading →

സ്വാതന്ത്ര്യസമരത്തിന്റെ കൂലി വാങ്ങാതെ

ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകളായിരുന്നു. ലോകം മുഴുവൻ ഭരിച്ചിരുന്ന വെള്ളക്കാരന്റെ നാട്ടിലെ ഏതൊരു പ്രഭുകുടുംബത്തേക്കാളും ധനാഢ്യനായിരുന്ന മോട്ടിലാൽ നെഹ്രുവിന്റെ ചെറുമകൾ. അതല്ലാതെ അവരുടെ യോഗ്യതയെന്തായിരുന്നു?! മോട്ടിലാലിന്റെ അച്ഛൻ, അതായത് ജവഹർലാൽ നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്റു മുഗൾ സുൽത്താന് ബഹദൂർഷാ രണ്ടാമന്റെ കൊട്ടാരത്തിൽ (ആഗ്രകോട്ടയിൽ) കോത്വാൾ ആയിരുന്നു. അതായത് ഇന്നത്തെ ഡിജിപി. Family Portrait: Front row: Jawaharlal, Middle row: Lado Rani Zutshi, Motilal, Swarup Rani, Last row: Rameshwari Nehru, her... Continue Reading →

ഭരണഘടനയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും

രാജ്യസഭാ ടിവിയുടെ യൂട്യൂബ് ചാനലിൽ പോയാൽ "സംവിധാൻ" എന്നൊരു സീരീസ് കിട്ടും. ഭരണഘടനാ നിർമാണ സഭ നടത്തിയ ചർച്ചകൾ ഒരു ഡോക്യുമെന്ററി ആയി നമുക്ക് കാണാം. ആ ചർച്ചകൾ ശരിക്കും പാര്ലമെന്റിനുള്ളിൽ നടക്കുന്ന സമയത്ത് ഇന്ത്യയിലെ അഞ്ചാം പത്തികൾ കൽക്കട്ട തിസീസുണ്ടാക്കി നടക്കുവായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വർഷം ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഭാരതത്തിലെ ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റിയിലെ പതിന്നാലു പേരിൽ ഭൂരിപക്ഷം അംഗങ്ങളും ബി.ടി.... Continue Reading →

Website Powered by WordPress.com.

Up ↑