നിലയ്ക്കാത്ത നിതാന്തകർമ്മവ്യഗ്രത

സ്വയംവരിച്ചൊരീ
കർത്തവ്യത്തിനു
സഫലതയൊന്നുണ്ടോ

ദിവസവും ഒരു മണിക്കൂർ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നിയമിതമായ രീതിയിൽ ഒത്തുകൂടി പിരിഞ്ഞു പോകുന്ന ഒന്നു മാത്രമാണോ സംഘപ്രവർത്തനം? ഈ ചോദ്യം സ്വയമുയർത്താത്ത സംഘസ്വയംസേവകർ തുച്ഛമാകും.. സമാജത്തെ സംഘടിപ്പിക്കുക എന്നതിലാണ് സംഘപ്രവർത്തനത്തിന്റെ സാഫല്യം എന്നു ബോധ്യപ്പെടാൻ നല്ലത് നമുക്ക് മുന്നേ നടന്ന ജീവിതങ്ങളെ പഠിക്കുന്നതാണ്. നമ്മെ നാട്ടുകാർ വിളിക്കുന്ന പേരാണ് സംഘപരിവാർ എന്ന്.

അങ്ങനെയൊരു പേര് നമ്മൾ ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളൊരു പ്രത്യേക ഗണം ആയി സമാജത്തിൽ നിലകൊള്ളണം എന്നു നമ്മളൊരിക്കലും ആഗ്രഹിച്ചില്ല. ഹിമലയത്തിനു തെക്ക് സമുദ്ര പര്യന്തം ചുരുൾ നിവർന്നു നാട്ടിലെ ജനതയെ ഹിന്ദുക്കളെന്നു മറ്റുള്ളവർ വിളിച്ചതും അവർ ആഗ്രഹിച്ചിട്ടല്ലല്ലോ. മറ്റുള്ളവർക്കായിരുന്നു എന്നും പേരുകൾ വേണ്ടിയിരുന്നത്.

സംഘ ശാഖയിൽ സ്വയംസേവകരെ സൃഷ്ടിക്കും. അത് മാത്രമാണ് സംഘത്തിന്റെ ജോലി. ഇത് പറഞ്ഞാൽ പലപ്പോഴും പലരും ഇന്നും നേടി ചുളിക്കാറുണ്ട്. പൂജനീയ ഡോക്ടർജിയോട് ആദ്യകാലത്ത് തന്നെ ഈ സംശയം ചോദിച്ചിരുന്നു അന്ന് ശാഖയിൽ വന്നു തുടങ്ങിയവർ. “നമ്മളെന്താണ് ചെയ്യാൻ പോകുന്നത്.. ?”

അൻപത്, അഞ്ഞൂറ്, അയ്യായിരം, അൻപതിനായിരം എന്നൊക്കെ ആ സംഖ്യ വളർന്നെങ്കിലും” ടീക് ഹേ ഡോക്ടർ സാഹിബ്, പർ കരേംഗേ ക്യാ?’ എന്ന ചോദ്യം എന്നും അവർ അക്ഷമരായി ചോദിച്ചു കൊണ്ടേയിരുന്നു.

അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് കൂടുതൽ പേരെ ശാഖയിലേക്ക് സംഘടിപ്പിക്കണം എന്നു മാത്രമായിരുന്നു. അങ്ങനെ സംഘടിക്കപ്പെട്ട കാര്യശക്തി ഈ രാഷ്ട്രത്തിന്റെ സർവമേഖലകളിലേക്കും ജീവിച്ചു ചെന്ന് സമൂഹത്തിലുള്ള കുറവുകളെ തിരുത്തി നരേറ്റീവുകളെ നേരെയാക്കി രാഷ്ട്രത്തിന്റെ പരമ വൈഭവത്തിനുതകുന്ന സമാന ശക്തിയാകും എന്നതായിരുന്നു ആ തിയറിയുടെ മറുഭാഗം.

അതാണ് പിന്നീട് പൂജനീയ ഗുരുജിയുടെ കാലത്ത് വിവിധക്ഷേത്ര പ്രസ്ഥാനങ്ങളായി മാറിയത്. അതൊന്നും ഏതെങ്കിലും സംഘകാര്യാലയത്തിൽ പോയിരുന്ന് ബൈട്ടക്ക് വിളിച്ച് ആലോചിച്ചു തുടങ്ങിയതല്ല, സമാജത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്ന സ്വയംസേവകർ ആണ് അവയെല്ലാം തുടങ്ങിയത്. ഇതാണ് നമ്മുടെ ചരിത്രവും.

ബിഎംഎസും വിദ്യാർത്ഥി പരിഷത്തും സ്വദേശി ജാഗരൺ മഞ്ചും ഒക്കെ കാണുമ്പോ ഠേംങ്ഡിജിയുടെ ഓർമകളല്ല. മറിച്ച് “ഓർ ജോഡേംഗേ” എന്നു തോളിൽ തട്ടി പറഞ്ഞ ഡോക്ടർജിയെ തന്നെയാണ് ഓർമ വരുന്നതും.

(2022 ഒക്ടോബർ പതിനാലിന് സ്വർഗീയ ദത്തോപന്ത് ഠേംങ്ഡിജിയുടെ സ്‌മൃതി ദിനത്തിൽ എഴുതിയ കുറിപ്പ്)

Leave a comment

Website Powered by WordPress.com.

Up ↑