ഹിന്ദവിസ്വരാജും മുഗളപദവും

ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്.

ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല ഇസ്ലാമിക അധിനിവേശം തച്ചു തകർത്തു പിടിച്ചെടുത്ത കാശിയും മഥുരയും പ്രയാഗും ഗയയും തിരിച്ചെടുത്താണ് ആ മറാത്താ സർദാർ ഡൽഹി വിട്ടത്.

1737 മാർച്ച് 28ന് ശ്രീമന്ത് ബാജിറാവുവിന് അപ്പൊ മുപ്പത്താറു വയസ്സു കഴിഞ്ഞിരുന്നില്ല. അതിനും കൃത്യം ഒരു നൂറ്റാണ്ട് മുന്നേ ഛത്രപതി ശിവാജി മഹാരാജ് ആ സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ പരിഹസിച്ചവർക്ക് കണക്കുണ്ടായിരുന്നില്ല. ‘ഞണ്ടിന്റെ സ്വഭാവമുള്ള ഹിന്ദുക്കളെ’ സംഘടിപ്പിക്കാനിറങ്ങിയ ഡോ. ഹെഡ്ഗേവാറിന് ഭ്രാന്താണ് എന്നായിരുന്നു പരിഹാസം. ‘ഈ പരിപ്പിവിടെ വേവില്ല’ എന്നായിരുന്നു പച്ച മലയാളത്തിലെ പുലയാട്ട്. ഒടുവിലത് ‘ചാണകത്തിൽ ചവിട്ടില്ല’ എന്നാണ്.

The enemies defeated by Marathas under Peshwa Bajirao: Mughals, Nizam, British, Siddi, and Portuguese

സമാജത്തെ സംഘടിപ്പിക്കുകയാണ് പണി. നാടേത് മാറിയാലും നിർത്താതെ നിലയ്ക്കാതെ നീരൊഴുക്കു വാടാതെ നൂറായിരം നരകേസരികൾ നിസ്വാർത്ഥ ബുദ്ധിയോടെ നിരന്തരമിതു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഈ പണി നിർത്തിപ്പോകാത്തിടത്തോളം ഞങ്ങൾക്കിതു വിജയിക്കുമെന്നുറപ്പുണ്ട് എന്നു സ്ഥൈര്യത്തോടെ എഴുന്നേറ്റു നിന്നു പറഞ്ഞ ഒരു പ്രചാരകനുണ്ടായിരുന്നു തമിഴ്‌നാട്ടിൽ. ഒരു അര നൂറ്റാണ്ടായിക്കാണും. അദ്ദേഹമത് പറഞ്ഞത് തന്റെ ചരിത്രമറിഞ്ഞത് കൊണ്ടാണ്.

ഈ ദിവസം ഇതേ ഓർമിപ്പിക്കാനുള്ളൂ.

Leave a comment

Website Powered by WordPress.com.

Up ↑