ഹൈഫ: ഇസ്രായേൽ മണ്ണിലെ ഇന്ത്യൻ പടപ്പാട്ട്

ഇന്ത്യ ഗേറ്റിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ പോരാളികളിൽ ഇസ്രായേലിലെ ഹൈഫ നഗരത്തിൽ അന്തിയുടങ്ങുന്ന മൈസൂരിലെയും ഹൈദരബാദിലെയും ജോധ്പൂരിലെയും ധീരന്മാരായ 900 കുതിരപ്പടയാളികളയും കാണാമായിരിക്കും. 1918ൽ മിഡിൽ ഈസ്റ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചവരാണ് അവർ.

400 കൊല്ലം ഈ നാടിനെ കൈയടക്കി വെച്ചിരുന്ന ഓട്ടോമൻ തുർക്കികളുടെയും ജർമനിയുടെയും സൈന്യത്തെ തുരത്തിയത് ഈ കുതിരപ്പുറത്ത് കുന്തവും പിടിച്ചു യുദ്ധം ചെയ്ത ഈ മൂന്ന് കുതിരപ്പടകളിലെ സൈനികരാണ്. അതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 23ന് ഇന്ത്യൻ സേന ‘ഹൈഫ ഡേ’ ആയി ആചരിക്കുന്നത്.

മേജർ ദൽപത് സിങ് ഷെഖാവത്തിന്റെ നേതൃത്വത്തിൽ ശത്രുവിന്റെ മെഷീൻ ഗണ്ണുകളോട് പോരാടി ഇന്ത്യൻ സൈനികർ നേടിയ വിജയം നമ്മുടെ സേനയുടെ ഏറ്റവും ധീരമായ പോരാട്ട ഗാഥകളിലൊന്നാണ്. അദ്ദേഹത്തിന്റെ ബലിദാനം അന്ന് ബ്രിട്ടീഷ് സാമ്രാജ്യം മുഴുവൻ ആചരിച്ചിരുന്നു എന്നു പറയുമ്പോൾ നമുക്ക് മനസിലാകും അതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന്.

അവിടെ നിന്നാണ് ഓട്ടോമൻ ഖലീഫ കൊല്ലാനായി തടവിലിട്ടിരുന്ന ബഹായി മതസ്ഥാപകൻ ബഹായുള്ളയെ മൈസൂർ പട മോചിപ്പിക്കുന്നത്.

ഇന്ന് ഇസ്രായേലിലെ സെമിത്തേരികളിൽ അന്തിയുറങ്ങുന്ന ആ 900 പടയാളികളുടെ പേരിലാണ് ഈ നഗരത്തിലെ പല കെട്ടിടങ്ങളും നാമകരണം ചെയ്തിരിക്കുന്നത്.

ഇതിന്റെ നൂറാം വാർഷികത്തിൽ ഡൽഹിയിലെ തീൻ മൂർത്തി ചൗക്കിന്റെ പേര് തീൻ മൂർത്തി ഹൈഫ ചൗക്ക് എന്നാക്കി ഇന്ത്യൻ ഗവണ്മെന്റും നാമകരണം ചെയ്തിരുന്നു.

നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനും മറ്റും സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ പ്രധാനപ്പെട്ട ഈ ചത്വരത്തിന് ആ പേര് നല്കപ്പെട്ടത് തന്നെ മൈസൂർ, ഹൈദരാബാദ്, ജോധ്പൂർ കാവല്റികളുടെ ബഹുമാനർത്ഥമായിരുന്നു എന്നത് ഇന്ന് പലർക്കും അറിയില്ല. പലരും ധരിച്ചിരിക്കുന്നത് ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരുടെ പ്രതീകമായാണ് അങ്ങനൊരു പേര് വന്നതെന്നാണ്..

Leave a comment

Website Powered by WordPress.com.

Up ↑