പശുവിറച്ചിപുരാണം

ഞാൻ നുണ പറയാറുണ്ടായിരുന്നു.

ഏകദേശം പന്ത്രണ്ട് വയസ്സുമുതൽ പതിനേഴ് വയസ്സുവരെ, അല്പം കൂടി അളന്നു പറഞ്ഞാൽ ഹൈസ്‌കൂളിലും പിന്നെ പ്ലസ്‌ടുവിനും പഠിക്കുന്ന കാലത്ത് അത്യാവശ്യം സ്‌കൂൾ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നിരുന്നു.

അങ്ങനെ ഉള്ള യാത്രകളിൽ ഒന്നിലെപ്പോഴോ ആണ് നല്ല മൊരിഞ്ഞ ബീഫും പൊറോട്ടയും ഇഷ്ടഭക്ഷണമായി മാറിയത്. പതിനഞ്ചു രൂപയ്ക്ക് ഒരു പ്ളേറ്റ് ബീഫ്‌, അതിന്റെ മേലേ സവാള വട്ടത്തിൽ അരിഞ്ഞ ടോപ്പിങ്ങും. കൂടെ നല്ല ചൂടുള്ള ബീഫ് ഗ്രേവി ഒഴിച്ച് ഇഷ്ടം പോലെ പൊറോട്ടയും. അതൊരു ശീലമായി.

വീട്ടിൽ അന്നും ഇന്നും ബീഫ് കയറ്റില്ല. അച്ഛൻ ശുദ്ധ വെജിറ്ററിയനും അമ്മ ഇറച്ചി കഴിക്കാത്ത ആളുമായത് കൊണ്ട് ചിക്കൻ ഫ്രൈ മാത്രമായിരുന്നു ആകെ വീട്ടിൽ ഓഫീസിൽ നിന്നും വൈകിട്ട് വരുമ്പോൾ ഞങ്ങൾക്കായി രണ്ടിൽ ആരെങ്കിലും വാങ്ങുക. അതും വീട്ടിൽ ഇതൊന്നും വയ്ക്കില്ല താനും.

അങ്ങനെയിരിക്കെ കോളേജ് വിദ്യാഭ്യാസവും സംഘപ്രവർത്തനവും ഇടയ്ക്ക് റെയ്ക്കി സാധനയും ഒക്കെ ഭക്ഷണ ശീലങ്ങളെ സ്വാധീനിച്ചു. മറ്റെല്ലാ ദുശീലങ്ങളെയും സംഘോൻമുഖമായ ജീവിത രീതി മാറ്റിയെടുത്തെങ്കിലും നല്ല ഭക്ഷണം ഒരു ദുശീലമായി ബാക്കി നിന്നു. അതിൽ ബീഫ് ഒഴിവായിപ്പോയതും ഗോമാംസം ഭക്ഷിക്കുന്നവർ കൂട്ടത്തിൽ ഇല്ലാതിരുന്ന കൊണ്ടാണ്.

പിന്നീട്, സുഹൃത്തുക്കളും ഒന്നിച്ച് ഭക്ഷണം കഴിക്കാൻ കയറുമ്പോഴൊക്കെ പലരും ബീഫ് ഓർഡർ ചെയ്യും. ഞാൻ കഴിക്കില്ല എന്നു പറയുന്നതിന്റെ കൂടെ അതിന്റെ കാരണമായി ഒരു കഥയും എന്റെ കൂടെയുണ്ടാകും. പിരപ്പൻകോട് ശ്രീകൃഷ്ണൻ എന്റെ ഇഷ്ടദേവനാണ്. അതുകൊണ്ടാണ് പശുവിറച്ചി പണ്ടുമുതലേ കഴിക്കാത്തത് എന്നു ആരും ചോദിച്ചില്ലെങ്കിലും അങ്ങോട്ടു കയറി പറഞ്ഞു ബോധ്യപ്പെടുത്തും.

പിന്നെ ഗുരുദേവന്റെ ഒരു കഥ കൂടി ഉണ്ടാകും.

ഒരിക്കൽ ശ്രീ നാരായണ ഗുരുദേവനെ കാണാന്‍ വന്ന ഒരാള്‍ അദ്ദേഹത്തിനോട് ചോദിച്ചു.

"സ്വാമീ ,പശുവിന്റെ പാല്‍ കുടിക്കാമെങ്കില്‍ പിന്നെ അതിന്റെ മാംസം ഭക്ഷിച്ചലെന്താ?"

ഇതിനു മറുപടിയായി ഗുരു അയാളോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.

"അമ്മ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?"

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി ഗുരോ."

"മൃതദേഹം എന്ത് ചെയ്തു? മറവു ചെയ്തോ അതോ തിന്നോ?"

ഈ കഥ ഒരാൾ എന്നോട് പറഞ്ഞ ദിവസം മുതൽ പശു എനിക്കമ്മയായി തോന്നി എന്നും അതുകൊണ്ട് പിന്നീട് ബീഫ് ഉപേക്ഷിച്ചു എന്നും ഒരുപാട് നാൾ ഞാൻ നുണ പറഞ്ഞു നടന്നു.

പക്ഷെ പിന്നീടൊരിക്കലും ബീഫ് കഴിക്കാൻ എനിക്ക് സാധിച്ചില്ല. ബീഫെന്ന ചിന്ത തന്നെ വിഷമിപ്പിച്ചിരുന്നു എന്നതാണ് സത്യം. രണ്ടുമൂന്ന് ദിവസം മുന്നേ ഈയിടത്തിലെ എഴുത്തുകളിലൊന്നിൽ ആരോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ബീഫ് കഴിക്കുന്നവരെ പറ്റി. അവിടെ ആണ് കുറെ നാളുകൾക്ക് ശേഷം ഇതിലുള്ള നിലപാടെന്ത് എന്നെഴുതിയത്.

ബീഫിപ്പോ കഴിക്കാറില്ല.
കഴിക്കുന്നവരോട് വിരോധവുമില്ല.
വീട്ടിൽ അനിയനും കുടുംബവും എന്തിന് അവന്റെ രണ്ടു വയസുള്ള കുഞ്ഞിന് വരെ അവർ ബീഫ് കൊടുക്കാറുണ്ട്.

പക്ഷെ എന്റെ മുന്നിൽ ബീഫിരിക്കുമ്പോൾ അത് ഗോമാതാവായോ അതുമല്ലെങ്കിൽ ഇറച്ചി ആയോ ഒന്നുമല്ല അനുഭവപ്പെടുക. എനിക്ക് അപമാനം തോന്നാതെ ഭക്ഷണം കഴിക്കാൻ ബീഫെനിക്ക് ഒഴിവാക്കണമായിരുന്നു. അതെന്നെ ഓർമിപ്പിക്കുന്നത് ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ കലാപങ്ങളെ കുറിച്ചാണ്.

സൗരാഷ്ട്രത്തിലെ സോമനാഥത്തിലും കാശി വിശ്വനാഥന്റെ മുന്നിലും മഥുരയിലെ കണ്ണന്റെ കാരാഗൃഹക്ഷേത്രത്തിലും സരയൂനദിക്കരയിലും മാത്രമല്ല ഭാരതത്തിൽ ഇസ്ലാമിക അധിനിവേശം കടന്നെത്തിയ പെഷാവറിലും ഖൈബറിലും കാബൂളിലും കറാച്ചിയിലും ലാഹോറിലുമെല്ലാം അപമാനത്തിന്റെ അടയാളമായിരുന്നു ഗോഹത്യ.

ഗോബ്രാഹ്മണ സംരക്ഷകനായ ശിവറായിയും ഇഞ്ചിഞ്ചായി മരിച്ച സാംഭാജിരാജേയും വീര ഹക്കിക്കത് റായിയും ഗുരു തേജ് ബഹാദൂറും ഭായ് മണിസിങും ബന്ദാ ബൈരാഗിയും ഫത്തേ സിംഗും ജോരാവർ സിംഗും ഗോസംരക്ഷകരായ സിഖ് ഗുരുക്കന്മാരും രാംസിംഗ് കുക്കയും കൂട്ടാളികളും ഗോരക്ഷിണി സഭയുമായി വന്ന ദയാനന്ദ സരസ്വതിയും മഹാത്മാ ഗാന്ധിയും ഭരണഘടനയുടെ ആർട്ടിക്കിൾ 48ൽ ഗോവധ നിരോധനം ഉൾപ്പെടുത്തിയ ഡോ. ബി ആർ അംബേദ്കറും അമുൽ വർഗീസ് കുര്യനും ഗുരുജി ഗോൾവൽക്കറും ഉൾപ്പെടെ പലരും സംരക്ഷിക്കാൻ ശ്രമിച്ചതും ആ സ്വാഭിമാനത്തെ ആയിരുന്നു.

മതം വേണോ മരണം വേണോ എന്ന് ഒരു കയ്യിൽ ഖഡ്ഗവും മറുകയ്യിൽ മതഗ്രന്ഥവും വെച്ചു പലരും വന്നപ്പോ അഭിമാനത്തോടെ നമ്മുടെ പൂർവികർ നെഞ്ചുകാട്ടി നിന്നതു കൊണ്ടാണ് നമ്മളൊക്കെ ഇന്നും ഈ ധർമത്തിൽ പിറന്നു വീണത്. അന്ന് ഭയപ്പെടുത്തി വാള്മുനയിൽ മരണത്തിനു പകരം മതം ട്രേഡ് ചെയ്തവർ ഓരോ ക്ഷേത്രാങ്കണത്തിലും പശുവിനെ മുറിച്ചു തീറ്റിച്ചാണ് അവരുടെ മനസ്സിൽ കടുത്ത പാപബോധം വിതച്ചു തിരിച്ചു ചെല്ലാൻ അവരെ അനുവദിയ്ക്കാത്ത വിധം തളർത്തിയത്.

അതേ.. ബീഫ്‌കഴിക്കാൻ തോന്നാത്തത് അപമാനം തികട്ടി വരുന്നത് കൊണ്ടാണ്.

തുർക്കിയിലെ ഖലീഫയെ പുറത്താക്കിയതിന്റെ പ്രതികാരം ചെയ്യാൻ ബ്രിട്ടീഷുകാരോട് പോരടിക്കാൻ തീരുമാനിച്ച മാപ്പിളമാർ 1921ൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും എങ്ങിനെയാണ് കൈകാര്യം ചെയ്തത് എന്ന് അക്കാലത്തെ പത്ര വാർത്തകളും, ഔദോഗിക റിപ്പോർട്ടുകളും തീയതി അനുസരിച്ച് ക്രോഡീകരിച്ച് തയ്യാറാക്കിയ The Moplah Rebellion,1921 എന്ന 1923ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ “അതിക്രമങ്ങൾ” എന്ന അദ്ധ്യായത്തിലെ ഏഴാമത്തെ പോയിന്റ് വിശദീകരിച്ചു വായിക്കാൻ കിട്ടും നിങ്ങൾക്ക്.

The Moplah Rebellion,1921

(1) സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക.

(2) ആളുകളെ ജീവനോടെ തൊലിയുരിക്കുക

(3) പുരുഷന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും കൂട്ടമായി വധിക്കുക

(4) ആയിരക്കണക്കിന് ആളുകളെ കൂട്ടമായി ബലമായി മതം മാറ്റുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊലപ്പെടുത്തുക.

(5) അർദ്ധപ്രാണനായ ആളുകളെ കിണറ്റിലെറിയുക. മരണമെത്തി പീഡനത്തിൽ നിന്ന് രക്ഷിക്കുന്നതുവരെ മണിക്കൂറുകളോളം വേദനയനുഭവിക്കാനായി വിടുക.

(6) കലാപപ്രദേശത്തെ ഏതാണ്ട് എല്ലാ ഹിന്ദു, ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കുക. ഇതിൽ മാപ്പിള സ്ത്രീകളും,കുട്ടികളും വരെ പങ്കെടുക്കും. സ്ത്രീകളുടെ ദേഹത്തുള്ള വസ്ത്രങ്ങൾ പോലും കൊള്ളയടിക്കുക. ചുരുക്കിപ്പറഞ്ഞാൽ അമുസ്ലിം ജനങ്ങളെ മുഴുവൻ തികച്ചും ദരിദ്രരാക്കുക.

(7) കലാപ പ്രദേശങ്ങളിലെ അമ്പലങ്ങൾ നശിപ്പിച്ചും, അശുദ്ധമാക്കിയും ഹിന്ദുക്കളുടെ മത വികാരങ്ങളെ അപമാനിക്കുക. ക്ഷേത്ര പരിസരത്തു വച്ച് പശുവിനെ കൊല്ലുക,അവശിഷ്ടങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുക, തലയോട്ടികൾ ചുവരിലും, മേൽക്കൂരയിലും തൂക്കുക

അതേ.. അഫ്‌ഗാനിസ്ഥാനിൽ മാത്രമല്ല, അങ്ങാടിപ്പുറത്തും കരുവാരക്കുണ്ടിലും തുവ്വൂരിലും എല്ലാം ഇതു തന്നെയായിരുന്നു അവസ്ഥ. സ്വന്തം അമ്മയെ, പെങ്ങളെ, മകളെ ഒക്കെ കൂട്ടമായി ബലാൽസംഗം ചെയ്യുന്നത് കാണേണ്ടി വരുന്നതിനെക്കാൾ അമ്പലമുറ്റത്ത് വെട്ടിമുറിച്ചു വേവിച്ചു തരുന്ന പശുവിറച്ചിയുടെ കൊഴുത്ത കഷണങ്ങൾ അപമാനത്തോടെ വലിച്ചിറക്കേണ്ട ഗതികെട്ട ജനങ്ങളില്ലേ.. എനിക്കവരോടുള്ള ഇന്റിമസിയാണ് എന്റെ മെനുവിൽ നിന്ന് ബീഫിനെ പുറത്താക്കിയത്. അല്ലാതെ അതെന്റെ അമ്മയായതു കൊണ്ടൊന്നുമല്ല. ഇതാണ് സത്യം.

Leave a comment

Website Powered by WordPress.com.

Up ↑