ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകളായിരുന്നു. ലോകം മുഴുവൻ ഭരിച്ചിരുന്ന വെള്ളക്കാരന്റെ നാട്ടിലെ ഏതൊരു പ്രഭുകുടുംബത്തേക്കാളും ധനാഢ്യനായിരുന്ന മോട്ടിലാൽ നെഹ്രുവിന്റെ ചെറുമകൾ.
അതല്ലാതെ അവരുടെ യോഗ്യതയെന്തായിരുന്നു?!
മോട്ടിലാലിന്റെ അച്ഛൻ, അതായത് ജവഹർലാൽ നെഹ്രുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്റു മുഗൾ സുൽത്താന് ബഹദൂർഷാ രണ്ടാമന്റെ കൊട്ടാരത്തിൽ (ആഗ്രകോട്ടയിൽ) കോത്വാൾ ആയിരുന്നു. അതായത് ഇന്നത്തെ ഡിജിപി.

മോട്ടിലാലിന്റെ ചേട്ടൻ നന്ദലാൽ നെഹ്റു ഖേത്രി രാജാവിന്റെ ദിവാനായിരുന്നു. അയാളുടെ മകൻ ജമ്മുരാജാവിന്റെ ധനമന്ത്രിയും.
15 വയസ്സുവരെ ജവഹർലാൽ നെഹ്റു വീട്ടിൽ അധ്യാപകർ വന്നാണ് പഠിച്ചത്. പിന്നെ ഇന്ഗ്ലണ്ടിലെ ഹാരോയിൽ വിദ്യാഭ്യാസം തുടർന്ന്. ശേഷം ട്രിനിറ്റി കോളേജ്.. നിയമ ബിരുദവും നേടിയ ശേഷം ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ് ഇന്ത്യയിൽ എത്തുന്നത് തന്നെ.
ഒരുപിടി മണ്ണിനു കണക്കാക്കി വിലപറഞ്ഞോളൂ, പറയുന്ന വിലയ്ക്ക് ഞാൻ ഇന്ത്യയെ വാങ്ങിച്ചോളാമെന്ന ബ്രിട്ടീഷുകാരോട് പറഞ്ഞ മനുഷ്യനാണ് മോട്ടിലാൽ.
എന്നാൽ ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി, മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല.
പട്ടേലിന് വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ചതായിരുന്നു അവരുടെ ജീവിതം. നിസഹകരണ സമരം, ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പ് സത്യഗ്രഹം എന്നീ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തിരുന്നു.
പട്ടേലിന്റെ മരണശേഷം, അദ്ദേഹം ഏൽപിച്ച,
കോണ്ഗ്രസ് പാർട്ടിയുടെ കുറച്ച് പണവുമായി അവർ നെഹ്രുവിനെ കാണാൻ പോയി. മുപ്പത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു അത്. പണം എല്പിച്ച ശേഷം അവർ കുറച്ച് കാത്തുനിന്നു.
പക്ഷെ..
നെഹ്‌റു ഒന്നും പറയാതെ അവരെ മടക്കി.
നെഹ്‌റു എന്ത് പറയുമെന്നാണ് പ്രതീക്ഷിച്ചത് എന്ന് കുര്യൻ ചോദിച്ചു.
“ഇനിയെങ്ങിനെയാണ് ജീവിക്കുക” എന്നന്വേഷിക്കും എന്ന് കരുതിയിരുന്നു എന്ന് മണിബെൻ മറുപടി നൽകി

സ്വാതന്ത്ര്യ സമരത്തിന്റെ കൂലി പലിശയും പലിശക്ക് പലിശയും പിന്നെ കൂട്ടുപലിശയും ചേർത്തു കണക്കുപറഞ്ഞു വാങ്ങുന്നവർ ഊഴം കാത്തിരിക്കുന്ന ഇന്നത്തെ കാലത്തിൽ ചരിത്രത്തെ വായിക്കുകയാണ് നാം.
എന്തായിരുന്നു നമ്മുടെ മുന്നിൽ ജീവിച്ചു തീർന്ന മാതൃകകൾ..!
അവസാന കാലത്ത്, അവശയായി, കാഴ്ചശക്തി നഷ്ടപ്പെട്ട്, അഹമ്മദാബാദിലെ തെരുവുകളിൽ വേച്ച് വേച്ച് നടക്കുന്ന മണിബെന്നിന്റെ ദയനീയ ചിത്രം വർഗീസ് കുര്യൻ എനിക്കും ഒരുസ്വപ്‌നമുണ്ടായിരുന്നു എന്ന ആത്മകഥയില്‍ ‘ചരിത്രം സൃഷ്‌ടിക്കപ്പെടുന്നു’ എന്ന അധ്യായത്തിൽ കുറിച്ചിടുന്നുണ്ട്.
സർദാർ സൗരാഷ്ട്രത്തിൽ നിന്നുകൊണ്ട് ലോകത്തിന്റെ നെറുകയായി തലയുയർത്തിപ്പിടിച്ചു നിൽക്കുമ്പോൾ ചരിത്രത്തോട് നീതി പുലർത്തുകയെന്ന കർമം കൂടിയാണ് ഭാരതം ചെയ്യുന്നത്. തങ്ങളുടെ നിയതിയെ നിർണയിച്ച മനുഷ്യനോടുള്ള കടം വീട്ടൽ കൂടിയായത് നമ്മുടെ തലമുറയുടെ ഭാഗ്യവും.
(സർദാർ പട്ടേലിന്റെ ഓർമയ്ക്ക് സ്റ്റാച്യൂ ഓഫ് യൂണിറ്റി രാഷ്ട്രത്തിനു സമർപ്പിച്ചപ്പോൾ കുറിച്ചിട്ടത്)
Leave a comment