ഭരണഘടനയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും

രാജ്യസഭാ ടിവിയുടെ യൂട്യൂബ് ചാനലിൽ പോയാൽ “സംവിധാൻ” എന്നൊരു സീരീസ് കിട്ടും. ഭരണഘടനാ നിർമാണ സഭ നടത്തിയ ചർച്ചകൾ ഒരു ഡോക്യുമെന്ററി ആയി നമുക്ക് കാണാം. ആ ചർച്ചകൾ ശരിക്കും പാര്ലമെന്റിനുള്ളിൽ നടക്കുന്ന സമയത്ത് ഇന്ത്യയിലെ അഞ്ചാം പത്തികൾ കൽക്കട്ട തിസീസുണ്ടാക്കി നടക്കുവായിരുന്നു.

സ്വാതന്ത്ര്യം കിട്ടിയ വർഷം ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഭാരതത്തിലെ ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റിയിലെ പതിന്നാലു പേരിൽ ഭൂരിപക്ഷം അംഗങ്ങളും ബി.ടി. രണദിവെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചു

ഇന്ന് തുക്കടെ ഗ്യാങിന്റെ ആസാദി മുദ്രാവാക്യം മുഴങ്ങുന്നതിനു മുന്നേ അവസാനമായി ഒരു കമ്മി അങ്ങനൊരു മുദ്രാവാക്യം മുഴക്കിയത് അന്നായിരുന്നു. ‘യഹ് അസാദി ജൂട്ടി ഹൈ’ എന്നായിരുന്നു അത്. അതിന്റെ പുതിയ പതിപ്പാണ് “ഹമ്മേ ചാഹിയെ ആസാദി”.

അന്നും ഇന്നും അവർക്ക് ചേരുന്ന രീതിയിൽ ‘ആജാദി’ കൊടുത്തത് ഒരു ഗുജറാത്തി ആയിരുന്നു.

രണ്ടു മാസത്തിനു ശേഷം ഫെബ്രുവരി മാസം അവസാനം, അതായത് ഗാന്ധിജി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ കൽക്കട്ടയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പുതിയ നയം അംഗീകരിക്കപ്പെട്ടു. അങ്ങനെ രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയുമായി.തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ സമരങ്ങൾ ആരംഭിച്ചു. ഒരു ദക്ഷീണ്യവും കൂടാതെ ആ രാജ്യദ്രോഹികളെ രാജ്യം അടിച്ചമർത്തി സമാധാനം പുനസ്ഥാപിച്ചു.

സർദ്ദാർ പട്ടേലിനോട് കമ്മികൾക്കുള്ള കലിപ്പ് അന്ന് തുടങ്ങിയതാണ്.

ഏറ്റവും അവസാനം അവരുടെ ഭരണഘടനയില് ഇന്ത്യൻ ഭരണഘടനയോട് വിധേയത്വം ഉണ്ട് എന്ന് എഴുതിച്ചേർത്തത് ഒരു ബിജെപിക്കാരൻ അഡ്വ ജോജോ ജോസ് കോടതിയിൽ പോയിട്ടാണ്. അതും രണ്ടും കൊല്ലം മുമ്പ്. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ ആണ് അതൊന്ന് പാസ്സാക്കി എടുത്തത്. സ്വാതന്ത്ര്യം കിട്ടി 70 കൊല്ലത്തിനു ശേഷം ആണ് ഭരണഘടനയെ അംഗീകരിച്ചത് തന്നെ. ഇലക്ഷന് മത്സരിക്കാൻ വേണ്ടി 1989 മുതൽ വെള്ളപ്പേപ്പറിൽ എഴുതിക്കൊടുത്തിരുന്നു പണ്ട്. പാർട്ടി കോണ്ഗ്രസിന് മാത്രമേ അവരുടെ ഭരണ ഘടന തിരുത്താൻ ഉള്ള അവകാശമുള്ളൂ എന്നൊക്കെ അതിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് താനും. 89നുശേഷം പാർട്ടി കോണ്ഗ്രസ് ഒക്കെ ഒരുപാട് നടന്നു താനും.

ചത്ത കൊച്ചിന്റെ ജാതകം നോക്കിയിട്ടെന്തിന് എന്നു പറയും. എങ്കിലും വെറുതെ സമയം കിട്ടുമ്പോ കയറി നോക്കിയാൽ മതി. അവരുടെ ഭരണ ഘടനയ്ക്ക് ആർട്ടിക്കിൾ 20ന് ഒരു സബ് ക്‌ളാസ് കൊടുത്തത് നമ്മളാണ്.

റഫറൻസ്:

  1. സംവിധാൻ സീരിസിന്റെ ലിങ്ക്
    https://www.youtube.com/playlist?list=PLVOgwA_DiGzoFR3j1mSGn5Z_OQLxgodQi
  2. ചിത്രം 1946ലെ ഭരണഘടന നിർമാണ സഭയുടെ സീൽ.

Leave a comment

Website Powered by WordPress.com.

Up ↑