ഒരു ബില്യൻ ഡോളറിന് വേണ്ടിയുള്ള സദ്ദാം ഹുസൈന്റെ ആർത്തിയാണ് 1.71 ലക്ഷം ഇന്ത്യക്കാരുടെ ജീവിതത്തെ താറുമാറാക്കിയത്.

ആവശ്യത്തിൽ കൂടുതൽ എണ്ണ ഒപെക് നിർദ്ദേശങ്ങൾ മറികടന്ന് എടുക്കുന്നുണ്ടെന്നുള്ള പതംപറച്ചിൽ ഇറാഖിന് പണ്ടേയുണ്ടായിരുന്നു. തങ്ങളുടെ റുമൈല എണ്ണപ്പാടങ്ങളിൽനിന്നും അതിർത്തി ലംഘിച്ചുകൊണ്ട് സമാന്തരമായി ഡ്രില്ലിംഗ് നടത്തി കുവൈറ്റ് എണ്ണ കടത്തിക്കൊണ്ടുപോകുന്നു എന്ന ഇറാഖിന്റെ പരാതിയായിരുന്നു ഗൾഫ് യുദ്ധത്തിന് കാരണം.
ആ നഷ്ടത്തിനു പകരമായി 10 ബില്ല്യൻ ഡോളർ വേണമെന്ന് സദ്ദാം കുവൈറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ 9 ബില്ല്യൻ ഡോളർ മാത്രമേ തരാനാകൂ എന്നായിരുന്നു കുവൈറ്റിന്റെ മറുപടി.
തിരോന്തരം ശൈലിയിൽ പറഞ്ഞാൽ അതോടെ കലിപ്പായി. മണിക്കൂറുകൾക്കകം തന്നെ കുവൈറ്റിനെ സദ്ദാം ആക്രമിച്ചു.
1990 ഓഗസ്റ്റ് 2ന് സദ്ദാമിന്റെ നിർദേശപ്രകാരം ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധടാങ്കുകളുടെ അകമ്പടിയോടെ ഇരച്ചു കയറി. കുവൈറ്റ് സിറ്റിയിൽ ഇറാഖി പോർവിമാനങ്ങൾ ബോംബ് വർഷം നടത്തി. 12 മണിക്കൂറിനുള്ളിൽ തന്നെ കുവൈറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് പട്ടാളത്തിന്റെ അധീനതയിലായി.
രാജകുടുംബാംഗങ്ങളും മറ്റു മന്ത്രിമാരുമെല്ലാം നാടുവിട്ട് സൗദിയിലേക്കു കടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സദ്ദാം കുവൈറ്റിൽ സ്വതന്ത്ര കുവൈറ്റ് എന്നപേരിൽ ഒരു പ്രവിശ്യ സൃഷ്ടിച്ചുകൊണ്ട് ഒരു ഭരണ വ്യവസ്ഥ ഇറാക്ക് സ്ഥാപിച്ചു. സദ്ദാമിനോട് ഉടൻ പിന്മാറാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രമേയം ഏകകണ്ഠമായി അവതരിപ്പിക്കപ്പെട്ടു. ഒപ്പം ഇറാഖിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ സദ്ദാം തിരിച്ചടിച്ചത്, തൊട്ടടുത്ത സൗദി അറേബ്യയെ കൂടി കീഴടക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്.
ഇറാഖും അമേരിക്കയുമായി നല്ല ബന്ധമാണ് നിലനിന്നിരുന്നത്. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക ഇറാഖിനോടൊപ്പം തന്നെ. ഇറാന്‍ എന്നും അമേരിക്കന്‍ ശത്രുവായിരുന്നല്ലോ. കുവൈത്തുമായുള്ള തര്‍ക്കത്തെപ്പറ്റി സദ്ദാംഹുസൈന്‍ അന്നത്തെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഏപ്രില്‍ ഗ്ലാസ്പിയോട് ചര്‍ച്ച ചെയ്തിരുന്നു.
ഗ്ലാസ്പി സദ്ദാം ഹുസൈനോട് പറഞ്ഞു: ”ഇറാഖും കുവെത്തും തമ്മിലുള്ള തര്‍ക്കം അറബികളുടേത് മാത്രമാണ്. ഞങ്ങള്‍ക്ക് ഇതില്‍ യാതൊരു താല്‍പ്പര്യവുമില്ല.” ഇങ്ങനെ ഒരു അഭിപ്രായപ്രകടനത്തിലൂടെ ഇറാഖിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഒരു തരത്തില്‍ അമേരിക്ക എന്നായിരുന്നു പിന്നീട് തെളിഞ്ഞ ചിത്രം.
1991 ജനുവരി 15 അര്‍ധരാത്രിക്കുള്ളില്‍ ഇറാഖിസേന കുവൈത്തില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ ഇറാഖിനെതിരെ സൈനിക നടപടിക്ക് ഐക്യരാഷ്ട്ര സഭ അനുമതി നൽകി. ഉടനെ ഇറാഖിനെതിരെ 39 ലോകരാജ്യങ്ങളെ ചേർത്തുകൊണ്ട് സഖ്യസേനയ്ക്ക് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നേതൃത്വത്തില്‍ രൂപം നല്കി. 7 ലക്ഷം സൈനികരും 200 പടക്കപ്പലുകളും യുദ്ധത്തിന് തയ്യാറായി. ഓപ്പറേഷൻ ഡെസ്സർട്ട് സ്റ്റോം എന്നായിരുന്നു ഓപ്പറേഷന് നൽകിയ പേര്.
അഫ്ഘാനിസ്ഥാന്‍, ബഹറിന്‍, ബംഗ്ലാദേശ്, കുവൈത്ത്, ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കോ, നൈഗര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സെനഗല്‍, സിറിയ, തുര്‍ക്കി, യുഎഇ എന്നീ ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ അന്ന് ഇറാക്കിനെതിരെ അണിനിരന്നു. ഇന്ത്യ ഒരിക്കലും ഇതിനോട് യോജിച്ചിരുന്നില്ല.
ആക്രമണം കഴിഞ്ഞതോടെ പ്രവാസി സമൂഹം ബഹ്റിനിലേക്കും സൗദിയിലേയ്ക്കും പലായനം ചെയ്തു. ജോലിയില്ല. കയ്യിലെടുക്കാൻ ജീവിതം മാത്രം ബാക്കി. അന്ന് ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ 11 വരെയുള്ള സമയം കൊണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ഭാരതസർക്കാർ തിരികെ കൊണ്ടുവന്നത് 1.7 ലക്ഷം പ്രവാസി ഇന്ത്യൻ പൗരന്മാരെയാണ്.
ജോർദാനിലെ അമനിലേയ്ക്ക് ഇറാക്കിലൂടെ 200 ബസ്സുകൾ 1400 കിലോമീറ്റർ ഓടിച്ചിട്ടാണ് 70,000 ഇന്ത്യക്കാരെ കുവൈറ്റിൽ നിന്നും ഇറക്കിലൂടെ എത്തിച്ചതും. അന്ന് 59 ദിവസങ്ങൾക്കുള്ളിൽ, ദിവസം 14 ഫ്ലൈറ്റ് എന്ന കണക്കിൽ അമനിൽ നിന്നും 488 എയർ ഇന്ത്യാ ഫ്‌ളൈറ്റുകളിലായി ഇത്രയും പേരെ സുരക്ഷിതമായി എത്തിച്ചിരുന്നു. ഈ ദൗത്യം മുന്നിൽ നിന്നും നയിച്ച ടൊയോട്ട സണ്ണി എന്ന പ്രവാസിയുടെ കഥയാണ് Airlift എന്ന ബോളിവുഡ് സിനിമയിലൂടെ അഭ്രപാളികളിൽ അക്ഷയ് കുമാർ അഭിനയിച്ചു ചേർത്തത്.
അന്ന് ഇത്രയും ഇന്ത്യക്കാരുടെ ജീവിതം നശിപ്പിച്ച സദ്ദാം പിന്നീട് ലോകത്തെ ഒരു പ്രദേശത്തുള്ള മതമൗലിക വാദികളുടെയും അവരുടെ വോട്ടിന്റെ എച്ചിലും തിന്നുന്നവരുടെയും പോസ്റ്റർ പോയി ആയി മാറി. കുറച്ച് ഇലക്ഷനുകൾക്ക് മുന്നേ വരെ അവരുടെ പാർട്ടി സമ്മേളനങ്ങളിലും ഇലക്ഷൻ ബോർഡുകളും അയാളുണ്ടായിരുന്നു. ലോകത്തെ ഇസ്ലാമിക രാഷ്‌ട്രങ്ങളിൽ ഒന്നിൽ പോലും അയാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ഉയർന്നില്ല. പക്ഷെ ആ നമ്പർ വൺ നാട്ടിൽ ഹർത്താലും മിന്നൽ പണിമുടക്കും വരെ നടന്നു.
35 കൊല്ലക്കാലം സദ്ദാമിന്റെ ബാത്ത് പാർട്ടിയും യെല്ലോ യൂണിയനുകളും ചേർന്ന് തൊഴിലാളി പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്തതെല്ലാം മറന്നു. ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി യൂസഫ് സൽമാൻ യൂസഫും രണ്ടു പോളിറ്റ് ബ്‌യൂറോ മെമ്പർമാരും ബാഗ്ദാദ് ചത്വരത്തിൽ ചലനമറ്റു തൂങ്ങിയാടിയത് അവർ മറന്നു. പിന്നീട് ഹാദി സാലെഹിനെയും.. ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി സദ്ദാമിന്റെ രക്തസാക്ഷി ആയി അംഗീകരിക്കുന്നുണ്ടോ എന്നൊരു വലിയൊരു ചോദ്യവും പ്രസക്തമാണ്.
അമേരിക്കയുടെ കണക്കുകള്‍ അനുസരിച്ച് 61 ബില്യൻ ഡോളര്‍ ചെലവഴിച്ചു. ഇതില്‍ കുവൈത്തും സൗദി അറേബ്യയും ചേര്‍ന്ന് 36ബില്യൻ ഡോളര്‍ നല്‍കി. ജര്‍മ്മനിയും ജപ്പാനും കൂടി 16 ബില്യൻ ഡോളര്‍ കൊടുത്തു.
വെറും ഒരു ബില്യൻ ഡോളറിന് വേണ്ടിയായിരുന്നു അടി തുടങ്ങിയത് എന്നോർക്കണം.