കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ…

അവനവന്റെ കുഴി തന്നെ തോണ്ടുന്ന മനുഷ്യരൊക്കെ നേരത്തോട് നേരം കഴിയുന്ന മുന്നേ ഇതുപോലെ നിസ്സഹായരായി നിൽക്കുന്നത് കാണുമ്പോൾ അത് ഒട്ടും തന്നെ സാർത്ഥകമായ ചിന്തകളുടെ വിജയാഹ്ലാദമൊന്നും നൽകില്ല നിങ്ങൾക്ക്.

ഇസ്‌ലാമിക് റിപ്പബ്ലിക്ക് ആയി മാറിയെങ്കിലും ഇന്ത്യയുടെ സ്വാഭാവിക സഖ്യകക്ഷിയായ അഫ്ഘാനിസ്ഥാനിൽ എണ്പതുകളുടെ തുടക്കം വരെ രണ്ടര ലക്ഷം ഹിന്ദു-സിക്ക് ന്യൂനപക്ഷങ്ങളാണുണ്ടായിരുന്നത്. ഇന്നത്തെ മറ്റ് മതരാഷ്ട്രങ്ങളെപ്പോലെ ഇസ്ലാം കടന്നു വരുന്നതുവരെ അഫ്‌ഗാനും ഒരു ബഹുസ്വര സമൂഹമായിരുന്നു എന്നതുകൂടി ഓർക്കണം. കാബൂൾ, കാണ്ഡഹാർ, നാഗ്രഹാർ, ഹേർമന്ദ് തുടങ്ങി ഇറാൻ അതിർത്തി വരെയുള്ള പ്രൊവിൻസുകളിൽ ഇവർ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. തൊണ്ണൂറുകളിൽ മുജാഹിദീൻ ഭരണത്തിൽ താലിബാനികൾ തുറന്നുവിട്ട ആഭ്യന്തര യുദ്ധത്തിൽ അവരിൽ മിക്കവരും കൊല്ലപ്പെടുകയും മറ്റുള്ളവർ ഭാരതത്തിൽ അഭയം തേടുകയും ചെയ്‌തിരിക്കുന്നു. അവർക്ക് ഭാരതം ലോങ് ടെം വിസയും അനുവദിച്ചു പോരുന്നു. CAA വന്നതോടെ അവരുടെ ആ ദുരിതത്തിന് ശമനവുമായി.

പത്തു കൊല്ലം മുമ്പ് അഫ്‌ഗാൻ സിഖ് ഹിന്ദു സമൂഹംഗങ്ങളുടെ എണ്ണം 3000 ആണെന്ന് യു എസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. 2008ലെ ജലാലബാദിലെ ബോംബ് സ്ഫോടനത്തെ തുടർന്ന് ബാക്കിയുള്ളവരും കൂടെ പലായനം തുടർന്നു.

ഇന്നത് മുന്നൂറിന് അടുത്തു മാത്രമാണ്.
സാധാരണ തൊഴിലുകൾ എടുത്തു ജീവിക്കുന്നവരാണ് ഇവരൊക്കെ. ചെറിയ തുണിക്കടകൾ ഒക്കെയാണ് പലരുടെയും വരുമാനമാർഗം. ഇന്ത്യയുമായി ബന്ധങ്ങളൊന്നും ഉണ്ടാവില്ല അവർക്കിന്ന്. വേറെ വഴിയില്ലാഞ്ഞിട്ടാണ് പൂർവികരുടെ ഭൂമിയും വലിച്ചെറിഞ്ഞ് അവർ ഇന്ത്യയിലേയ്ക്ക് വരുന്നത്.

ഇനി ഇന്ത്യ നിയമങ്ങൾ നടപ്പാക്കി തുടങ്ങ്ങുമ്പോൾ ബാമിയാനിലെ ബുദ്ധപ്രതിമകൾക്ക് കൂടി വേണ്ടി സംസാരിക്കേണ്ടി വരും. കാരണം അവിടെ ഇനി അതുമാത്രമേ മതന്യൂനപക്ഷമായി ബാക്കിയുണ്ടാവൂ.

ഇന്നലെ താലിബാനികളും ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ നടക്കുന്നവരും തമ്മിലുള്ള അധികാര മത്സരത്തിൽ കാബൂളിൽ ഇന്ന് ബാക്കിയുള്ള രണ്ടിലൊരു ഗുരുദ്വാരയിൽ 25 സിക്കുകാരാണ് ബോംബ് പൊട്ടി മരിച്ചത്. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സിമ്രാൻ ജീത് സിംഗിനെ പോലെ അമേരിക്കൻ പൗരത്വമെടുത്ത് ഇന്ത്യയെ വിമർശിക്കാൻ നടക്കുന്നവർക്കൊക്കെ നൂറു ദിവസം കൊണ്ട് നാവുളുക്കിയെങ്കിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇതിലും കൂടുതൽ കാലം എടുക്കില്ല ഈ വാസ്തവം തിരിച്ചറിയാൻ.

മലയാളിയായ ഒരു ഭീകരവാദിയാണ് കാബൂളിൽ 27 സിക്കുകാരെ ഗുരുദ്വാരയിൽ കയറി കൊന്നു തള്ളിയത്. അബു ഖാലിദ് അൽ ഹിന്ദി എന്നാണ് കാസർഗോഡുകാരന്റെ ഇപ്പോഴത്തെ പേര്.ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസ് ഏജൻസി ആയ അമാഖ് ന്യൂസ് ഏജൻസി ആണ് ചിത്രം പുറത്തു വിട്ടത്.

ഔദ്യോഗികമായി ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. എന്നിട്ടുവേണം പാകിസ്താന് ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ നാണം കെടുത്താൻ. ഞങ്ങൾ മാത്രമല്ല ഇന്ത്യയും ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നുണ്ട് എന്നു വാദിക്കാൻ ഇതു ധാരാളം.

ഇനി കഷ്ടിച്ചു 300 പേരുണ്ടാകും ഇനി ഹിന്ദുക്കളും സിഖുകാരുമായി കാബൂളിൽ. 2 ഗുരുദ്വാരകളും ഉണ്ടായേക്കും.

അഫ്‌ഗാൻ നേതാവായ അവതാർ സിങ് ഖൽസയെ 2018ലെ ജലാലബാദിലെ ബോംബാക്രമണത്തിൽ ആണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊന്നു തള്ളിയത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതി എന്നതായിരുന്നു ചെയ്ത കുറ്റം.

തന്റെ അവസാന നിമിഷം വരെയും താൻ ഹിന്ദു സിഖ് സമൂഹത്തിനു മതപരമായ വിവേചനം നേരിടുന്നതിനെതിരെ പൊരുതും എന്നദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. അതായിരുന്നു സാഹചര്യം.

https://m.huffpost.com/us/entry/5042997

അഫ്‌ഗാൻ പാർലമെന്റിൽ എത്തിയാൽ അഫ്‌ഗാൻ പട്ടാളത്തിൽ നിന്നും വിരമിച്ചു വന്ന അനുഭവം വെച്ചു പ്രതിരോധ സമിതികളിൽ അംഗമാകാൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അംഗനെ ആയിരുന്നെങ്കിൽ ഇന്ന് അഫ്ഘാനിസ്താന്റെ രാഷ്ട്രീയചിത്രം ചിലപ്പോൾ വേറൊന്നാകുമായിരുന്നു.

അദ്ദേഹത്തെ നിരവധി വധശ്രമങ്ങൾക്കൊടുവിൽ രണ്ടു കൊല്ലം മുമ്പ് മത ഭീകരർ കൊലപ്പെടുത്തി.

അഫ്‌ഗാനിസ്ഥാനിൽ ഉൾപ്പെടെ ഉള്ള മതവിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളോട് കരുണ കാട്ടി ഇന്ത്യൻ പാർലമെന്റ് നിയമം പാസാക്കി.
ആ CAA യ്ക്ക് എതിരെ ആരൊക്കെയായിരുന്നു സംസ്ഥാന നിയമസഭകളിൽ പ്രമേയം പാസാക്കിയത്?

ആദ്യം കമ്യൂണിസ്റ്റും കോണ്ഗ്രസും ചേർന്ന് കേരളത്തിൽ.
കോണ്ഗ്രസ് ഭരിക്കുന്ന മന്ത്രിസഭകൾ,.
രാജസ്ഥാനും പഞ്ചാബും.
തൃണമൂൽ കോണ്ഗ്രസിന്റെ വെസ്റ്റ് ബംഗാൾ.
പിന്നെ തെലങ്കാന.

വിഭജനത്തിന്റെ കാഴ്ചകൾ കാണാത്ത കേരളം ചെയ്തത് വെറും രാഷ്ട്രീയ നാടകം ആണെന്ന് കരുതാം.

നിങ്ങളോ ക്യാപ്റ്റൻ?!

നിങ്ങളെ പോലൊരു പട്ടാളക്കാരൻ തനിക്കു ചുറ്റുമുള്ള ജനതയ്ക്ക് വേണ്ടി ബലിദാനം ചെയ്ത് പരമ്പര കാത്തു.

നിങ്ങൾ എന്തിനത് ചെയ്തു.

അവതാർ സിങ് ഖൽസയുടെ ചോരയെ കുറിച്ചെങ്കിലും നിങ്ങൾ എന്തുകൊണ്ടോർത്തില്ല.

ഇസ്ലാമോഫോബിയ മുദ്രാവാക്യങ്ങളോടൊപ്പം ആസാദി മുഴക്കുന്നവർ ആർക്കു വേണ്ടി ആയിരുന്നു സംസാരിച്ചത് എന്നു മനസിലായില്ലേ?

CAA മനുഷ്യത്വപരമാണ്. ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും ആയിപ്പോയത് കൊണ്ട് അവരെ ഇസ്ലാമിക ഭീകരവാദികൾക്ക് കൊലയ്ക്ക് കൊടുക്കാൻ ഇന്ത്യൻ മുസ്ലീങ്ങൾ കൂട്ടു നിൽക്കരുത്.

Website Powered by WordPress.com.

Up ↑